Food
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങളെ പരിചയപ്പെടാം.
പേരയ്ക്ക ഗ്ലൈസെമിക് ഇൻഡക്സ് 12 ആണ്. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
പ്ലം പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 24 ആണ്. ഇവ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഞാവൽപ്പഴത്തിന്‍റെ ഗ്ലൈസെമിക് സൂചിക 25 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവല്‍പ്പഴം.
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആപ്പിളും കഴിക്കാം. ആപ്പിളിന്‍റെ ജിഐ 36 ആണ്.
നാരുകള്‍ അടങ്ങിയതും ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതുമായ പിയര്‍ പഴം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. പിയറിന്‍റെ ജിഐ 38 ആണ്.
കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ പീച്ചും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്.
ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്.