Food
പര്‍പ്പിള്‍ കാബേജിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്.
പച്ച നിറത്തിലുള്ള കാബേജാണ് നമ്മളിൽ അധികം പേരും കഴിക്കാറുള്ളത്. എന്നാൽ ഇനി മുതൽ പര്‍പ്പിള്‍ നിറത്തിലുള്ള കാബേജും കഴിക്കുന്നത് പതിവാക്കൂ.
ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ പര്‍പ്പിള്‍ കാബേജിൽ അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ പര്‍പ്പിള്‍ കാബേജ് മികച്ചതാണ്. കലോറി കുറഞ്ഞൊരു പച്ചക്കറി കൂടിയാണ്.
പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും മാറ്റി യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് സ്വഭാവിക തിളക്കം നൽകുന്നു.
പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
പർപ്പിൾ കാബേജ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും. ഓസ്റ്റിയോപോറോസിസ്, എല്ലുകൾക്കുണ്ടാകുന്ന മറ്റു രോഗങ്ങൾ എന്നിവയെ തടയുന്നു.