ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
റെഡ് മീറ്റ്
ബീഫ്, പോര്‍ക്ക് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കും.
Image credits: Getty
മധുരമടങ്ങിയ പാനീയങ്ങള്‍
മധുരമടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ എന്നിവയുടെ അമിത ഉപയോഗവും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കാതിരിക്കുന്നതാണ് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് നല്ലത്.
Image credits: Getty
ചെറുപയര്‍
ചെറുപയറില്‍ പ്യൂറൈന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ അധികം കഴിക്കേണ്ട.
Image credits: Getty
സോയാബീൻസ്
സോയാബീൻസും യൂറിക് ആസിഡിന്‍റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക.
Image credits: Getty
മഷ്റൂം
മഷ്റൂമിലും പ്യൂറൈന്‍ ഉള്ളതിനാല്‍ ഇവയും അധികം കഴിക്കേണ്ട.
Image credits: Getty
കടല്‍മീനുകള്‍
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും യൂറിക് ആസിഡ് രോഗികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.