Food
കരളിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കുക്കീസ്, മിഠായികൾ, ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങി ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.
സോഫ്റ്റ് ഡ്രിങ്ക്സിലും എനർജി ഡ്രിങ്ക്സിലും അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ കരളിന് ദോഷം ചെയ്യും.
സംസ്കരിച്ച ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കുക.
പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും കരളിന് നല്ലതല്ല.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.
പഞ്ചസാരയുടെ അമിത ഉപയോഗവും കരളിന്റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും.
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കാതിരിക്കുക.
ഡയറ്റില്‍ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
വാള്‍നട്സ് കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍
കുതിര്‍ത്ത ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ