Food
ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഡ്രൈ ഫ്രൂട്ട്സുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഫൈബറിനാല്‍ സമ്പന്നമായ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാരുകള്‍ അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് രാവിലെ വെറുവയറ്റില്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ പ്രൂൺസ് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഡ്രൈഡ് ഫിഗ്സ് അഥവാ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ ഡ്രൈഡ് ആപ്രിക്കോട്ട് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
തൈര്, ഇലക്കറികള്‍, വാഴപ്പഴം, ഓറഞ്ച്, ബദാം, പിസ്ത, ഇഞ്ചി, മുഴുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.