Food

വാഴപ്പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ?

ഉയർന്ന കാർബോഹൈഡ്രേറ്റും പഞ്ചസാരയും ഉള്ളതുകൊണ്ട് മാത്രം വാഴപ്പഴം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടോ? 

Image credits: Getty

വാഴപ്പഴം കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍ കൂടുമോ?

പഞ്ചസാരയും കലോറിയും അടങ്ങിയതാണ് വാഴപ്പഴം. ന്യൂട്രീഷ്യനിസ്റ്റായ ശാലിനി സുധാകർ പറയുന്നതനുസരിച്ച്, വാഴപ്പഴം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ വർദ്ധനവിന് കാരണമാകും, പക്ഷേ ഉടനടി ഉണ്ടാകില്ല. 

Image credits: Getty

എന്തുകൊണ്ട് വാഴപ്പഴം ബ്ലഡ് ഷുഗര്‍ ഉടനടി കൂട്ടുന്നില്ല?

വാഴപ്പഴത്തിലെ നാരുകളുടെ അംശം രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. അതിലൂടെ ബ്ലഡ് ഷുഗര്‍ പെട്ടെന്ന് ഉയരുന്നത് തടയുന്നു.

Image credits: Getty

പ്രമേഹരോഗികൾക്ക് വാഴപ്പഴം കഴിക്കാമോ?

നിങ്ങൾക്ക് കൊതിയുണ്ടെങ്കില്‍ ഡോക്ടറുടെ നിർദേശപ്രകാരം വാഴപ്പഴം മിതമായി കഴിക്കാമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ചോറിന് പകരമോ അല്ലെങ്കില്‍ മിഡ്-മീൽ ലഘുഭക്ഷണമായോ ഇവ കഴിക്കാം.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴം നല്ലതാണോ?

വാഴപ്പഴത്തില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും വര്‍ക്കൗട്ട് ചെയ്യാനുള്ള ഊര്‍ജം പകരാനും സഹായിക്കും.  
 

Image credits: Getty

വാഴപ്പഴത്തിന്‍റെ ഗുണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വാഴപ്പഴം നല്ലതാണ്. 
 

Image credits: Getty

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ചോറിന് പകരം ഇവ കഴിച്ചോളൂ, വണ്ണം കുറയ്ക്കാൻ ബെസ്റ്റാണ്

മുഖത്ത് യുവത്വം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ