Food
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം.
മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്റെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് സ്നാക്കായി പ്രമേഹ രോഗികള്‍ക്ക് രാത്രി നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി, കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് വേവിച്ചത് രാത്രി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ്, ചിയാ സീഡ് എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
ബെല്‍ പെപ്പര്‍, ക്യാരറ്റ്, വെള്ളരിക്ക, ബ്രൊക്കോളി തുടങ്ങിയവ അടങ്ങിയ വെജ് സാലഡ് രാത്രി കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.