മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

By Web TeamFirst Published Feb 25, 2024, 9:39 AM IST
Highlights

പ്രിയദര്‍ശൻ മോഹൻലാലിനെ നായകനാക്കി ആലോചിച്ച സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?.
 

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ് സംവിധായകൻ പ്രിയദര്‍ശനും മോഹൻലാലും. മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ ഒരുക്കിയ ചിത്രങ്ങളൊക്കെ എവര്‍ഗ്രീൻ ഹിറ്റുകളാണ്. അതിനാല്‍ ഇവര്‍ കൈകോര്‍ക്കുന്ന ഓരോ ചിത്രത്തിലും ഹൈപ്പ് വര്‍ദ്ധിക്കുക സ്വാഭാവികം. പ്രിയദര്‍ശനും മോഹൻലാലും ആലോചിച്ച് ബോക്സിംഗ് സിനിമ സംഭവിക്കുമോ ഇല്ലയോ എന്നതിന്റെ ആകാംക്ഷയിലാണ് നിലവില്‍ ആരാധകര്‍.

 ഒരു റിട്ടേയര്‍ഡ് ബോക്സിംഗ് ചാമ്പ്യനായി സംവിധായകൻ പ്രിയദര്‍ശൻ ഒരുക്കുന്ന പുതിയ പ്രൊജക്റ്റില്‍ മോഹൻലാല്‍ എത്തും എന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് വാര്‍ത്തകള്‍ വന്നത്. മോഹൻലാല്‍ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെ ഫോട്ടോകളും അന്ന് പുറത്തുവിട്ടിരുന്നു. വമ്പൻ സംഭവം ലോഡിംഗെന്ന പ്രതീക്ഷയിലായിരുന്നു താരത്തിന്റെ ആരാധകര്‍. എന്നാല്‍ നിലവില്‍ ആ സിനിമയെ കുറിച്ച് അപ്‍ഡേറ്റുകള്‍ വരാത്തതിന്റെ ആശങ്കയിലാണ് ആരാധകര്‍.

Latest Videos

അടുത്തിടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തില്‍ മോഹൻലാല്‍ എത്തിയത് മല്ലന്റെ വേഷത്തിലാണ്. കളരി പോരാട്ടങ്ങളൊക്കെ അതി മികവോടെ
ചിത്രത്തില്‍ മോഹൻലാല്‍ പകര്‍ന്നാടി എന്ന് മലൈക്കോട്ടൈ വാലിബൻ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയതിന്റെ പ്രതികരണമായി ആരാധകര്‍ കുറിക്കുന്നു. അറുപത്തി മൂന്നാം വയസ്സിലും ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ അനായാസത പ്രശംസ നേടിയ സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ ബോക്സിംഗ് സിനിമ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. അതിനാല്‍ ബോക്സിംഗ് ചാമ്പ്യന്റെ കഥ പറയുമ്പോള്‍ മോഹൻലാല്‍ മിന്നിത്തിളങ്ങും പ്രിയദര്‍ശൻ ആലോചിച്ച ആ പ്രൊജക്റ്റ് ഉപേക്ഷിക്കരുത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത ആരാധകര്‍ പ്രിയദര്‍ശനോട് ആവശ്യപ്പെടുന്നത്.

മോഹൻലാല്‍ നായകനാകുന്ന പ്രിയദര്‍ശന്റെ പുതിയ ചിത്രം ഹരം ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥ എഴുതുന്നത് വിനീത് ശ്രീനിവാസാണ്. സംഗീതം വിനീത് ശ്രീനിവാസൻ നിര്‍വഹിക്കുമെന്നാണ് ചിത്രത്തിന്റേതായി പ്രചരിക്കുന്ന അപ്‍ഡേറ്റുകള്‍. നിര്‍മാണം ആന്റണി പെരുമ്പാവൂരായിരിക്കുമെന്നുമാണ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്.Read More:

ചിത്രീകരണത്തിനിടെ 76 പരുക്ക്, സോറിയെന്ന് സംവിധായകൻ, കഷ്‍ടപ്പെടാൻ ഇനിയും തയ്യാറെന്ന് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!