Culture
നവംബർ 19 -ന് ഐക്യരാഷ്ട്രസഭ ലോക ടോയ്ലെറ്റ് ദിനമായിട്ടാണ് കണക്കാക്കുന്നത്. ആഗോള ശുചീകരണ പ്രതിസന്ധിയെ നേരിടാനുള്ള പ്രവർത്തനത്തിന് പ്രചോദനം നൽകുന്നതിന്റെ ഭാഗമാണിത്.
വൃത്തിയുടെ കാര്യത്തിൽ ടോയ്ലെറ്റുകൾക്ക് വലിയ പങ്കുണ്ട് അല്ലേ? ഇന്നും പല ഗ്രാമങ്ങളിലും എല്ലാ വീട്ടിലും ടോയ്ലെറ്റുകളില്ല.
ദില്ലിയിൽ ടോയ്ലെറ്റുകൾക്ക് മാത്രമായി ഒരു മ്യൂസിയമുള്ള കാര്യം അറിയുമോ? അതേ, ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയങ്ങളിൽ ഒന്നാണത്.
ഡൽഹിയിലെ മഹാവീർ എൻക്ലേവിലാണ് സുലഭ് ഇൻ്റർനാഷണൽ മ്യൂസിയം ഓഫ് ടോയ്ലെറ്റ് സ്ഥിതി ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള ശുചിത്വത്തിൻ്റെയും ടോയ്ലറ്റുകളുടെയും ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ മ്യൂസിയം.
ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ മ്യൂസിയത്തിൽ ബിസി 3000 മുതലുള്ള ടോയ്ലെറ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചേംബർ പോട്ടുകൾ, അലങ്കരിച്ച വിക്ടോറിയൻ ടോയ്ലെറ്റ് കസേരകൾ, ബിഡെറ്റുകൾ, വാട്ടർ ക്ലോസറ്റുകൾ എന്നിവയെല്ലാം ഇവിടെ പ്രദർശനത്തിലുണ്ട്.