auto blog

വൻ വില കൊടുത്ത് ഈ പഴയ വാഹനങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ജാഗ്രത!

പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകൾക്ക് വൻ ഡിമാൻഡാണ് ഇന്ന് വാഹന വിപണിയിൽ

Image credits: Getty

വലിയ വില

നിർമ്മിച്ച വർഷം അനുസരിച്ച് രണ്ടുമുതൽ പത്തുലക്ഷം വരെയൊക്കെ വിലയിലാണ് ഇപ്പോൾ നിർമ്മാണത്തിൽ ഇല്ലാത്ത ഇത്തരം വാഹനങ്ങൾ വിൽക്കുന്നത്

Image credits: Getty

നിയമം മാറുന്നു

ഒരുപക്ഷേ  ഏതാനും വ‍ർഷങ്ങൾക്കകം ഇത്തരം വാഹനങ്ങളിലും പലതും റോഡിലിറക്കാൻ പറ്റാത്തവിധം നിയമങ്ങൾ മാറുന്നു.

Image credits: Getty

ജാഗ്രത പാലക്കണം

വില മുടക്കി വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മോട്ടോർവാഹനവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

Image credits: Getty

പുതിയ മലിനീകരണ നിയമങ്ങൾ

രാജ്യത്തെ മാറി വരുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് ഇത്തരം വാഹനങ്ങൾ വൻ തുക മുടക്കി വാങ്ങുന്നതിനുള്ള അപകടകാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. 

Image credits: Getty

ഭീഷണി ഇവ

ഗവൺമെൻ്റിൻ്റെ വാഹന സ്‌ക്രാപ്പിംഗ് നയവും ആര്‍ഡിഇ, കഫെ2, ഒബിഡി2 തുടങ്ങിയ മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇതിൽ പല വാഹനങ്ങൾക്കും ഭാവിയിൽ അന്തകനായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.  

Image credits: Getty

ഫിറ്റ്നെസ് കിട്ടില്ല

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടാം. പക്ഷേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകള്‍ തീരുന്ന മുറയ്ക്ക് പഴയ വാഹനങ്ങള്‍ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. 

Image credits: Getty

എഐ പരിശോധന

ഇനിമുതല്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ സാധിക്കില്ല. 

Image credits: Getty

പുക പരിശോധന ഇപ്പോൾ ഈസിയല്ല

അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധന കടുപ്പം. പരിശോധനകള്‍ കടുക്കുന്നു

Image credits: Getty

റീ ടെസ്റ്റ് തടയൽ

25 വർഷത്തോളം പഴക്കമുള്ള വാഹനങ്ങളെ റീ ടെസ്റ്റിൽ നിന്നും പൂർണമായും തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ചുള്ള ആലോചനകളും അണിയിറയിൽ നടക്കുന്നതായി റിപ്പോര്‍ട്ടുകൾ

Image credits: Getty

വിന്‍റേജ് പരിരക്ഷയും കിട്ടില്ല

കേരളത്തിൽ ഏറെ ജനപ്രിയമായ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള മോഡലുകൾക്ക് നിലവിലെ നിയമം അനുസരിച്ച് വിന്‍റേജ് പരിരക്ഷയും കിട്ടില്ല

Image credits: Getty

വിന്‍റേജിന് പ്രത്യേക രജിസ്ട്രേഷൻ

വിന്‍റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷനും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം 2021ല്‍ ഭേദഗതി ചെയ്‍തതും ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള പഴയ മോഡലുകള്‍ക്ക് തിരിച്ചടി

Image credits: Getty

നിലവിലെ വിന്‍റേജ് ഇവർ

50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് പുതിയ ഭേദഗതിയില്‍ വിന്‍റേജ് വാഹനങ്ങളായി പരിഗണിക്കുക

Image credits: Getty

കേന്ദ്രത്തിന്‍റെ നിലപാട്

പഴയ വാഹനങ്ങൾ പൊളിക്കണമെന്ന നിലപാടിൽ അടുത്തിടെ കേന്ദ്രം അൽപ്പം അയവുവരുത്തിയിരുന്നു. പക്ഷേ നിലവിലെ മലിനകരണ നിയമങ്ങൾക്ക് അനുസൃതമായെങ്കിൽ മാത്രമേ ഈ പരിഗണന കിട്ടു എന്ന് ഉറപ്പാണ്

Image credits: Getty

കീശ കീറും

ഇപ്പോൾത്തന്നെ രാജ്യത്തെ മലിനീകരണ നിയമങ്ങള്‍ക്ക് അനുസൃത്യമായി പഴയ വാഹനങ്ങളുടെ എഞ്ചിന്‍ പണി എടുക്കണമെങ്കില്‍ കാശ് ഏറെ ചെലവാക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

Image credits: Getty

വലിയ വില മുടക്കാതിരിക്കുക

എന്തായാലും ഈ വാഹനങ്ങൾ വൻ വില കൊടുത്തു വാങ്ങുന്നവര്‍ കൂടുതല്‍ ആലോചിക്കുന്നത് നല്ലതായിരിക്കും

Image credits: Getty

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വില10 ലക്ഷത്തിൽ താഴെ, അടിതട്ടില്ല, വൻ മൈലേജും, ഇതാ 5 ഡീസൽ കാറുകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ