Agriculture

തുടക്കക്കാർക്ക്

വീട്ടിൽ ചെടികൾ വളർത്തണമെന്ന് ആ​ഗ്രഹിക്കുന്നവർ തന്നെയാവും നമ്മളിൽ പലരും. എന്നാൽ, തുടക്കക്കാർക്ക് ഇത് എങ്ങനെ തുടങ്ങണം എന്ന് ഒരുപാട് ധാരണകളുണ്ടാവണമെന്നില്ല. ഇതാ ചില ടിപ്സ്.

Image credits: Getty

വീടിന് ചേർന്ന ചെടികൾ

വീടിന് ചേർന്ന ചെടികൾ തെരഞ്ഞെടുക്കുക. കാലാവസ്ഥ, സൂര്യപ്രകാശം, എത്ര സ്ഥലമുണ്ട്, ഇൻഡോർ പ്ലാന്റാണോ, ഔട്ട്ഡോർ പ്ലാന്റാണോ ഇതെല്ലാം പരി​ഗണിച്ചുകൊണ്ടുള്ള ചെടിയാണ് തെരഞ്ഞെടുക്കേണ്ടത്. 

 

Image credits: Getty

മണ്ണ്

നല്ല മണ്ണ് തന്നെ തിരഞ്ഞെടുക്കണം. നല്ല മണ്ണല്ലെങ്കിൽ നമ്മൾ പ്രതീക്ഷിച്ചതുപോലെ ചെടികൾ വളരില്ല. അതിനാൽ മണ്ണ് നല്ലത് തെരഞ്ഞെടുക്കുക. 

Image credits: Getty

വെള്ളം

വെള്ളം ഓരോ ചെടിക്കും എങ്ങനെയാണോ വേണ്ടത് അതുപോലെ നനയ്ക്കുക. അമിതമാകാനോ, കുറവാകാനോ പാടില്ല. 

Image credits: Getty

സൂര്യപ്രകാശം

സൂര്യപ്രകാശവും ഓരോ ചെടിക്കും ഓരോരോ പോലെയാണ് വേണ്ടത്. അതിനനുസരിച്ച് വേണം ചെടികൾ വയ്ക്കാൻ. സൂര്യപ്രകാശം വേണ്ടാത്ത ചെടികൾ തണലുള്ള സ്ഥലങ്ങളിൽ വയ്ക്കാം. 

Image credits: Getty

രാസവളം

രാസവളങ്ങളുടെ അമിതമായ ഉപയോ​ഗം മണ്ണിന്റെ ​ഗുണം കുറയാൻ കാരണമായിത്തീരും. അതിനാൽ അതിനനുസരിച്ച് വേണം വളപ്രയോ​ഗം നടത്താൻ. ഒരുപാടാകരുത്. 

Image credits: Getty

പരിശോധിക്കണം

ഇടയ്ക്ക് ചെടികൾ പരിശോധിക്കണം. കീടാക്രമണങ്ങളുണ്ടാകുന്നത് എത്ര നേരത്തെ കണ്ടെത്തുന്നോ അത്രയും ​ഗുണം ചെയ്യും. 

 

Image credits: Getty

പാത്രം മാറ്റി നടാം

ഇടയ്ക്ക് ചെടികൾ ഒന്ന് വെട്ടിയൊതുക്കുകയും പാത്രം മാറ്റി നടുകയും ഒക്കെ ചെയ്യണം. വാടിയ ഇലകൾ മുറിച്ചുമാറ്റുക തുടങ്ങിയ കാര്യങ്ങളും ചെയ്യാം. 

Image credits: Getty

ജൈവകൃഷി ചെയ്യുമ്പോൾ നടത്തേണ്ട കീട നിയന്ത്രണങ്ങൾ

മുറ്റത്ത് സ്ഥലമില്ലേ? ബാൽക്കണിയിലും വളർത്താം പഴങ്ങൾ

വെള്ളത്തിൽ ചെടികൾ വളർത്തുന്നവരാണോ? ഇക്കാര്യം ശ്രദ്ധിക്കാം

കറ്റാർവാഴ ചീഞ്ഞുപോയോ? പരിചരണം ഇങ്ങനെ വേണം