മ്യാന്‍മാര്‍ ടിവി ചാനലുകളുടെ അക്കൌണ്ടുകള്‍ യൂട്യൂബ് പൂട്ടിച്ചു

By Web Team  |  First Published Mar 7, 2021, 10:08 AM IST

ചില ചാനലുകളും, നിരവധി വീഡിയോകളും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ വീഡിയോകളും ചാനലുകളും യൂട്യൂബ് പിന്തുടരുന്ന നിയമങ്ങളെയും, കമ്യൂണിറ്റി ഗൈഡ് ലൈനുകളും ലംഘിക്കുന്നവയാണ്, യൂട്യൂബ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. 


മ്യാന്‍മാര്‍ സൈന്യം നിയന്ത്രിക്കുന്ന അഞ്ച് ടിവി ചാനലുകളുടെ യൂട്യൂബ് അക്കൌണ്ടുകള്‍ നീക്കം ചെയ്തു. മ്യാന്‍മാറിലെ പട്ടാള അട്ടിമറിയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും യൂട്യൂബ് പോളിസിക്ക് വിരുദ്ധമായി വീഡിയോകളായി ഇട്ടതിനാണ് നടപടി എന്നാണ് യൂട്യൂബിന്‍റെ ഈ നടപടിയിലുള്ള പ്രതികരണം.

ചില ചാനലുകളും, നിരവധി വീഡിയോകളും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ വീഡിയോകളും ചാനലുകളും യൂട്യൂബ് പിന്തുടരുന്ന നിയമങ്ങളെയും, കമ്യൂണിറ്റി ഗൈഡ് ലൈനുകളും ലംഘിക്കുന്നവയാണ്, യൂട്യൂബ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. 

Latest Videos

undefined

മ്യാന്‍മാറില്‍ നിന്നുള്ള എംആര്‍ടിവി, മയ്വാദി മീഡിയ, എംഡബ്യൂഡി വെറൈറ്റി, എംഡബ്യൂഡി മ്യാന്‍മാര്‍ എന്നീ ചാനലുകള്‍ എല്ലാം നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച പട്ടാള അട്ടിമറിക്കെതിരായ നടന്ന പ്രക്ഷോഭത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്‍റെ നീക്കം. 

നേരത്തെ തന്നെ എംആര്‍ ടിവി പേജുകള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മാര്‍ ആര്‍മിയുമായി ബന്ധമുള്ള മുഴുവന്‍ പേജുകളും അടുത്തിടെ ഫേസ്ബുക്ക് വിലക്കിയിരുന്നു. അതേ സമയം റോയിട്ടേര്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രക്ഷോഭകര്‍ക്കെതിരായ വീഡിയോകളുമായി മ്യാന്‍മാര്‍ സൈന്യം ടിക്ടോക്കില്‍ സജീവമാണ് എന്നാണ് പറയുന്നത്. 

click me!