ഡിസംബര്‍ 10 മുതല്‍ കളിമാറും; യൂട്യൂബില്‍ വീഡിയോ ഇടുന്നവര്‍ ആശങ്കയില്‍

By Web Team  |  First Published Nov 15, 2019, 10:24 PM IST

ഒരു യൂട്യൂബ് അക്കൗണ്ട് സാമ്പത്തികമായി ലാഭകരമല്ലെന്ന് യൂട്യൂബിന് തോന്നിയാല്‍ അത് നീക്കം ചെയ്യാനും, ആ അക്കൗണ്ടിന്‍റെ ഉടമയ്ക്ക് അയാളുടെ ജി-മെയില്‍ വഴി ഒരു യൂട്യൂബ് സേവനവും ലഭ്യമാക്കാതിരിക്കാന്‍ യൂട്യൂബിന് സാധിക്കും. 


സന്‍ഫ്രാന്‍സിസ്കോ: ലോകത്തെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും തങ്ങളുടെ വീഡിയോ കണ്ടന്‍റുകള്‍ പ്രസിദ്ധീകരിക്കാം എന്നതാണ്. നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ ഐഡിയിലൂടെ ഇത് സാധ്യമാകും. ഇന്നത്തെക്കാലത്ത് ഭാവനപരമായി ചിന്തിക്കുന്നവര്‍ ഈ സാധ്യത മുതലെടുത്ത് യൂട്യൂബ് വഴി വീഡിയോകള്‍ പോസ്റ്റ് ചെയ്ത് അത് നല്ല വരുമാന മാര്‍ഗമാക്കുന്നു. നമ്മുക്ക് ചുറ്റും ഇത്തരത്തില്‍ ആയിരക്കണക്കിന് യൂട്യൂബ് ചാനലുകള്‍ ഇത്തരത്തില്‍ കാണാന്‍ സാധിക്കും.

യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് എന്നാല്‍ ഇനിയങ്ങോട്ട് ഒരു പണവരുന്ന മാര്‍ഗമായിരിക്കില്ല യൂട്യൂബ് എന്നാണ് പുറത്തുവരുന്ന വിവരം. വരുന്ന ഡിസംബര്‍ 10ന് പ്രയോഗത്തില്‍ എത്തുന്ന യൂട്യൂബിന്‍റെ പുതിയ പൊളിസിയില്‍ കടുത്ത ആശങ്കയിലാണ് യൂട്യൂബ് വീഡിയോ നിര്‍മ്മാതാക്കള്‍.  യൂട്യൂബിന്‍റെ പുതിയ പോളിസിയിലെ ‘Account Suspension & Termination’ എന്ന വിഭാഗത്തിലാണ് ആശങ്കയുണ്ടാക്കുന്ന കാര്യം പറഞ്ഞിരിക്കുന്നത്.

Latest Videos

undefined

ഇത് പ്രകാരം, ഒരു യൂട്യൂബ് അക്കൗണ്ട് സാമ്പത്തികമായി ലാഭകരമല്ലെന്ന് യൂട്യൂബിന് തോന്നിയാല്‍ അത് നീക്കം ചെയ്യാനും, ആ അക്കൗണ്ടിന്‍റെ ഉടമയ്ക്ക് അയാളുടെ ജി-മെയില്‍ വഴി ഒരു യൂട്യൂബ് സേവനവും ലഭ്യമാക്കാതിരിക്കാന്‍ യൂട്യൂബിന് സാധിക്കും. 

അതായത് നിങ്ങള്‍ യൂട്യൂബിലെ വീഡിയോ ക്രിയേറ്റര്‍ ആണെങ്കില്‍ നിങ്ങളുടെ വീഡിയോകള്‍ യൂട്യൂബിന് ഒരുതരത്തിലും ലാഭം നല്‍കുന്നില്ലെന്ന് തോന്നിയാല്‍ അവര്‍ തന്നെ പൂട്ടും. യൂട്യൂബിന്‍റെ പുതിയ പോളിസിയില്‍ പുതുതായി എത്തിയ ഒരു ഭാഗവും ഇതാണ്. ഇതിലെ മറ്റൊരു കാര്യം ഒരു കണ്ടന്‍റ് ക്രിയേറ്റര്‍ എന്ന നിലയില്‍ മാത്രമല്ല വ്യൂവേര്‍സിന്‍റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും യൂട്യൂബിന് സാധിക്കും എന്നാണ്.

എന്തായാലും പുതിയ യൂട്യൂബ് തീരുമാനം പുറത്ത് എത്തിയതോടെ ട്വിറ്ററിലും മറ്റും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍ എല്ലാകാലത്തും യൂട്യൂബ് എന്നത് ഒരു ഫ്രീ സര്‍വീസ് അല്ല എന്നത് ഓര്‍ക്കണം എന്നാതാണ് ഇതില്‍ വലിയൊരു വിഭാഗം കമന്‍റും. ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ തീര്‍ച്ചയായും തങ്ങളുടെ ഒരു പ്രോഡക്ടിന്‍റെ ഗുണമേന്‍മ കൂടി കണക്കിലെടുത്തായിരിക്കാം ഇത്തരം ഒരു തീരുമാനം എടുത്തത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

യൂട്യൂബില്‍ ഒരോ മിനുട്ടിലും 300 മണിക്കൂര്‍ വീഡിയോ എത്തുന്നു എന്നാണ് കണക്ക്.  അതിനാല്‍ തന്നെ ഇവയെ സംരക്ഷിക്കുക എന്നത് യൂട്യൂബിനെ സംബന്ധിച്ച് ഏറെ ശ്രമകരമായ ദൗത്യമാണ്. ഇതിനാല്‍ തന്നെ അനാവശ്യ കണ്ടന്‍റുകളെ പുറത്ത് കളയുക എന്നത് തന്നെയാണ് യൂട്യൂബ് അഗ്രഹിക്കുന്നത് എന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നു.

click me!