ഏറ്റവും പുതിയ മാറ്റത്തില്‍ കമന്‍റുകളെ മോണിറ്റര്‍ ചെയ്യാന്‍ സെര്‍ച്ച് ഫില്‍ട്ടര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂട്യൂബ്.
സന്‍ഫ്രാന്‍സിസ്കോ: യൂട്യൂബിലെ ക്രിയേറ്റര്‍മാരെ കൂടുതല്‍ ക്രിയത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഫീച്ചറുകളാണ് തുടര്‍ച്ചയായി യൂട്യൂബ് അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് അടുത്തിടെ സ്ട്രീമിംഗ് രംഗത്ത് വളര്‍ന്നുവരുന്ന എതിരാളികളെ നേരിടുന്നതിന്‍റെ ഭാഗം കൂടിയാണ് വീഡിയോ ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുന്ന പുതിയ മാറ്റങ്ങള്‍.
ഏറ്റവും പുതിയ മാറ്റത്തില്‍ കമന്‍റുകളെ മോണിറ്റര്‍ ചെയ്യാന്‍ സെര്‍ച്ച് ഫില്‍ട്ടര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂട്യൂബ്. ഇത് പ്രകാരം ഒരു യൂസര്‍ക്ക് തങ്ങളുടെ വീഡിയോയില്‍ വരുന്ന കമന്‍റുകള്‍ സെര്‍ച്ച് ഫില്‍ട്ടറിലൂടെ തിരഞ്ഞെടുത്ത് മറുപടി നല്‍കാന്‍ സാധിക്കും. ഇത് പ്രകാരം ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന കമന്‍റ്, സബ്സ്ക്രൈബറുടെ എണ്ണം വച്ച് മറുപടി കൊടുക്കാം, സബ്സ്ക്രൈബേര്‍സിന്‍റെ സ്റ്റാറ്റസ് വച്ച് മറുപടി കൊടുക്കാം ഇങ്ങനെ വിവിധ രീതികള്‍ സ്വീകരിക്കാം.
ഈ പുതിയ രീതി ലഭിക്കാന്‍. യൂട്യൂബ് സ്റ്റുഡിയോയില്‍ പോയി കമന്‍റ് ടാബ് എടുത്ത് ഇടത് മെനുവില്‍ നിന്നും ഫില്‍ട്ടര്‍ ബാര്‍ എടുക്കാം. പേജിന്‍റെ മുകള്‍ വശത്താണ് ഇത്.