ടിക്ടോക്കിന് വെല്ലുവിളി ഉയര്‍ത്തി യൂട്യൂബ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

By Web Team  |  First Published Jun 26, 2020, 5:17 PM IST

കൊച്ച് വീഡിയോകള്‍ എന്ന ആശയത്തില്‍ സൈബര്‍ ലോകത്ത് കുതിപ്പ് നടത്തിയ ആപ്പാണ് ടിക്ടോക്. ഈ മേഖലയിലെ സാധ്യതകള്‍ മനസിലാക്കി ടിക്ടോക്കിന് ബദല്‍ ആലോചിക്കുകയാണ് ടെക് ഭീമന്മാര്‍. 


ന്യൂയോര്‍ക്ക്: കൊച്ച് വീഡിയോകള്‍ എന്ന ആശയത്തില്‍ സൈബര്‍ ലോകത്ത് കുതിപ്പ് നടത്തിയ ആപ്പാണ് ടിക്ടോക്. ഈ മേഖലയിലെ സാധ്യതകള്‍ മനസിലാക്കി ടിക്ടോക്കിന് ബദല്‍ ആലോചിക്കുകയാണ് ടെക് ഭീമന്മാര്‍. ഫേസ്ബുക്ക് ലാസോ എന്ന പേരിലും ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന പേരിലും ടിക്ടോക്കിന് ബദല്‍ ആലോചിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബ് വിട്ടുനില്‍ക്കുന്നത് എങ്ങനെ.

മള്‍ട്ടി സെഗ്മെന്‍റ് വീഡിയോസ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ചെറിയ വീഡിയോകള്‍ റെക്കോഡ് ചെയ്യാം എന്ന് യൂട്യൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ ലഭിക്കും.

Latest Videos

undefined

ഈ ഫീച്ചര്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന 15 സെക്കന്‍റ് വീഡിയോകള്‍ പിന്നീട് ഒന്നിച്ച് വീഡിയോ ഉണ്ടാക്കാന്‍ സഹായകരമാണ് എന്നതാണ് യൂട്യൂബ് പറയുന്നത്. അതായത് നിങ്ങള്‍ക്ക് ചെറിയ വീഡിയോകള്‍ ആപ്ലോഡ് ചെയ്യണമെങ്കില്‍ അത് യൂട്യൂബ് ആപ്പ് ഉപയോഗിച്ച് തന്നെ ചിത്രീകരിക്കാം. ടിക്ടോക്കിലും മറ്റും വീഡിയോ ചിത്രീകരിക്കുന്ന രീതി തന്നെയാണ് ഇതിനും അനുവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ ടിക്ടോക്കിലും മറ്റും ചെറിയ വീഡിയോ ക്രിയേറ്റ് ചെയ്യുന്നവരെ യൂട്യൂബിലേക്ക് കൂടി ആകര്‍ഷിക്കാനാണ് യൂട്യൂബിന്‍റെ പുതിയ രീതി. അടുത്തിടെ ഇന്ത്യയിലും മറ്റും ഉടലെടുത്ത യൂട്യൂബ് ടിക്ടോക്ക് ക്രിയേറ്റര്‍മാര്‍ തമ്മിലുള്ള പോരിന്‍റെ ആനുകൂല്യവും യൂട്യൂബ് പുതിയ ഫീച്ചറിലൂടെ മുതലാക്കുമോ എന്നാണ് ഇനിയറിയേണ്ടത്.

എന്നാല്‍ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ടിക്ടോക്ക് പോലുള്ള ആധുനിക മോഡേണ്‍ വീഡിയോ ആപ്പുകള്‍ പിടിച്ചുനില്‍ക്കുന്നത് വീഡിയോയുടെ നീളം ആശ്രയിച്ച് മാത്രമല്ല. അതിന്‍റെ എആര്‍ ഫീച്ചറുകളും, എഡിറ്റിംഗ് ടൂളുകളും എല്ലാം ചേര്‍ന്നതാണ്. അത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം വീഡിയോ ആപ്പുകള്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് പ്രചാരം കിട്ടാനും, ഒപ്പം ഇത്തരം ആപ്പുകള്‍ക്ക് കള്‍ട്ട് ഫോളോവേര്‍സ് ഉണ്ടാകാനും കാരണം.

അത്തരത്തില്‍ ഇപ്പോള്‍ അവതരിപ്പിച്ച ഫീച്ചറില്‍ കാര്യമായ മൂല്യവര്‍ദ്ധനവ് സാങ്കേതിക വിദ്യയില്‍ നടത്തിയില്ലെങ്കില്‍ യൂട്യൂബ് അവതരിപ്പിച്ച് ഉപേക്ഷിച്ച യൂട്യൂബ് സ്റ്റോറീ ഫീച്ചര്‍ പോലെ ഉപകാരമില്ലാത്ത ഫീച്ചറായി മള്‍ട്ടി സെഗ്മെന്‍റ് വീഡിയോസും മാറിയേക്കും.

click me!