'യൂട്യൂബില്‍ നിന്നും പണം ഉണ്ടാക്കാം': നിബന്ധനകളില്‍ ഇളവ് വരുത്തി യൂട്യൂബ്

By Web Team  |  First Published Jun 14, 2023, 2:29 PM IST

അതേ സമയം യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ നിബന്ധനകള്‍ ഇന്ത്യ പോലുള്ള വിപണിയിലേക്ക് അടുത്തുതന്നെ വന്നേക്കാം എന്നാണ് വിവരം. 


ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ആലോചിക്കുന്നവര്‍ ഏറെയുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് യൂട്യൂബിന്‍റെ പുതിയ അറിയിപ്പ്. യൂട്യൂബ് അക്കൌണ്ട് ആരംഭിച്ച് അതില്‍ വീഡിയോകള്‍ ഇട്ട് തുടങ്ങിയാല്‍ അതില്‍ നിന്നും വരുമാനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ഈ നിബന്ധനകളില്‍ യൂട്യൂബ് ഇളവ് വരുത്തിയെന്നാണ് പുതിയ വാര്‍ത്ത. 

നിലവില്‍ ഒരു യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍ക്ക് പണം ലഭിക്കണമെങ്കില്‍ ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്​സ് വ്യൂ എന്നിങ്ങനെയാണ് വേണ്ടത്. എന്നാല്‍ യൂട്യൂബ് നോര്‍ത്ത് അമേരിക്കയില്‍ ഈ നിബന്ധനകളില്‍ ചെറിയ മാറ്റം വരുത്തി. ഇത് പ്രകാരം പണം ലഭിക്കാന്‍ ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ നേടിയിരിക്കണം ഒപ്പം ആയിരം സബ്സ്ക്രൈബേഴ്സ് എന്നത് 500 ആക്കി. 

Latest Videos

undefined

അതേ സമയം യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ നിബന്ധനകള്‍ ഇന്ത്യ പോലുള്ള വിപണിയിലേക്ക് അടുത്തുതന്നെ വന്നേക്കാം എന്നാണ് വിവരം. പക്ഷെ യൂട്യൂബ് വീഡിയോകളുടെയും, ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് കാണിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നൊരു ഇളവ് യൂട്യൂബ് നല്‍കുമോ എന്ന സംശയവും നിലവിലുണ്ട്.  പ്രധാനമായും യൂട്യൂബിന് ലോക വിപണിയില്‍ ടിക് ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റ റീല്‍സ് പോലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും മികച്ച കണ്ടന്‍റ് ക്രിയേറ്റേര്‍സിനെ ആകര്‍ഷിക്കാനുമാണ് ഈ മാറ്റം എന്നാണ് വിവരം.

അതായത് ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ച മതിയെന്നത്. ക്രിയേറ്റര്‍മാര്‍ക്ക് സമയം എടുത്ത് മികച്ച കണ്ടന്‍റ് കണ്ടെത്താന്‍ സാവകാശം നല്‍കും എന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ടന്‍റ് നിലവാരം വര്‍ദ്ധിപ്പിക്കാം എന്നും യൂട്യൂബ് കരുതുന്നു. 

അതേ സമയം ചെറുവീഡിയോ പ്ലാറ്റ്ഫോമുകളുടെ വെല്ലുവിളി നിയന്ത്രിക്കാന്‍  90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ  എന്നത് ആക്കിയിട്ടുണ്ട്. അത് ഇത്തരം വീഡിയോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നാണ് ഗൂഗിള്‍ പാരന്‍റ് കമ്പനി ആല്‍ഫബെറ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കരുതുന്നു. 

69 രൂപയുടെ ആകർഷകമായ പ്ലാനുമായി ജിയോ; ജിയോ സാവൻ ഫ്രീ

ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്; ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

click me!