യൂട്യൂബ് ഗൂഗിളിന് ഉണ്ടാക്കി നല്‍കുന്ന വരുമാനം; ആദ്യമായി വെളിപ്പെടുത്തുന്നു

By Web Team  |  First Published Feb 4, 2020, 4:19 PM IST

2006 ല്‍ യൂട്യൂബ് ഗൂഗിള് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഗൂഗിളിന്‍റെ വരുമാനത്തിലേക്ക് യൂട്യൂബില്‍ നിന്നും എത്ര വരുമാനം ലഭിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്. 2006 ല്‍ 1.65 ശതകോടി ഡോളറിനാണ് ഗൂഗിള്‍ യൂട്യൂബിനെ വാങ്ങിയത്.


സിലിക്കണ്‍വാലി: ചരിത്രത്തില്‍ ആദ്യമായി യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ്. ആല്‍ഫബെറ്റിന്‍റെ നാലാംപാദത്തിലെ ലാഭക്കണക്കിലാണ് ഗൂഗിള്‍ മാതൃകമ്പനി ഇത് വെളിവാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ യൂട്യൂബ് ഗൂഗിളിന്‍റെ വരുമാനത്തില്‍ ചേര്‍ത്തത് 5 ശതകോടി അമേരിക്കന്‍ ഡോളറാണ്. അടുത്തിടെ ആല്‍ഫബെറ്റ് തലവനായ സുന്ദര്‍ പിച്ചെ സ്ഥാനമേറ്റ ശേഷം ആദ്യമായി എത്തുന്ന സാമ്പത്തിക പാദ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

2006 ല്‍ യൂട്യൂബ് ഗൂഗിള് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഗൂഗിളിന്‍റെ വരുമാനത്തിലേക്ക് യൂട്യൂബില്‍ നിന്നും എത്ര വരുമാനം ലഭിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്. 2006 ല്‍ 1.65 ശതകോടി ഡോളറിനാണ് ഗൂഗിള്‍ യൂട്യൂബിനെ വാങ്ങിയത്. 2019 ല്‍ യൂട്യൂബില്‍ നിന്നും ഗൂഗിളിന് ലഭിച്ച വരുമാനം 15 ശതകോടി ഡോളറാണ് ലഭിക്കുന്നത്. ഗൂഗിളിന്‍റെ മൊത്തം വരുമാനത്തിന്‍റെ 10 ശതമാനം യൂട്യൂബില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് ഫേസ്ബുക്കിന്‍റെ മൊത്തം പരസ്യ വരുമാനത്തിന്‍റെ അഞ്ചിലൊന്നു വരും എന്നാണ് കണക്ക്.

Latest Videos

undefined

അടുത്തിടെ യൂട്യൂബില്‍ ആരംഭിച്ച പ്രിമീയം സര്‍വീസ്, പരസ്യമില്ലാത്ത യൂട്യൂബ് അക്കൗണ്ട് 20 ദശലക്ഷം പേര്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നു. യൂട്യൂബിന്‍റെ പെയ്ഡ് ടിവി സര്‍വീസ് ഇപ്പോള്‍ 2 ദശലക്ഷം പേരാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ആല്‍ഫബെറ്റ് 46 ശതകോടി വരുമാനമാണ് ലഭിച്ചത്. 2018 ല്‍ ഇതേ പാദത്തില്‍ ആല്‍ഫബെറ്റിന് ലഭിച്ച വരുമാനത്തേക്കാള്‍ 17 ശതമാനമാണ് 2019 ലെ വരുമാനം. സെര്‍ച്ച് ബിസിനസ് തന്നെയാണ് ഗൂഗിളിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ് 2019 അവസാന പാദത്തില്‍ 27.2 ശതകോടി അമേരിക്കന്‍ ഡോളറാണ് ഗൂഗിള്‍ സെര്‍ച്ച് ബിസിനസ് ഉണ്ടാക്കിയത്.

അതേ സമയം പുതുതായി ഏറ്റവും കൂടുതല്‍ ഗൂഗിളിന് വരുമാനം ഉണ്ടാക്കി നല്‍കുന്ന വിഭാഗം ക്ലൗഡ് കംപ്യൂട്ടിംഗാണ്. 2.6 ശതകോടി അമേരിക്കന്‍ ഡോളറാണ് ഇപ്പോള്‍ ക്ലൗഡ് കംപ്യൂട്ടിംഗില്‍ നിന്നും കഴിഞ്ഞ പാദത്തില്‍ ഗൂഗിളിന് ലഭിച്ചത്.  

click me!