'ലൈംഗികത്തൊഴിലാളി' ആണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് എരില്ലി ; തരംഗമായി ലിങ്ക്ഡ് ഇൻ കുറിപ്പ്

By Web Team  |  First Published Jul 12, 2022, 12:02 AM IST

ലിങ്ക്ഡ് ഇന്നിലും മാറ്റത്തിന് തുടക്കമിട്ട് എരില്ലി ഇഗോസി (Arielle Egozi). തൊഴിൽ തേടുന്നവർക്ക് സഹായകമാകുന്ന സമൂഹമാധ്യമമാണ് ലിങ്ക്ഡ്ഇൻ.  ഇതിലെ ഒരംഗമായ എരില്ലിയാണ് തന്റെ പ്രൊഫൈലിൽ  സെക്സ് വർക്ക് / സെക്സ് ടെക്ക് എന്നാണ് ചേർത്തിരിക്കുന്നത്


ലിങ്ക്ഡ് ഇന്നിലും മാറ്റത്തിന് തുടക്കമിട്ട് എരില്ലി ഇഗോസി (Arielle Egozi). തൊഴിൽ തേടുന്നവർക്ക് സഹായകമാകുന്ന സമൂഹമാധ്യമമാണ് ലിങ്ക്ഡ്ഇൻ.  ഇതിലെ ഒരംഗമായ എരില്ലിയാണ് തന്റെ പ്രൊഫൈലിൽ  സെക്സ് വർക്ക് / സെക്സ് ടെക്ക് എന്നാണ് ചേർത്തിരിക്കുന്നത്. സെക്‌സ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിലെ വിലക്കുകൾ മറികടക്കുന്നതിൽ പുതിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് എരില്ലി. എരില്ലിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്. നിരവധി പേർ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.

എഗോസിയുടെ അനുഭവങ്ങളും സെക്‌സ് വർക്കർ എന്നത് സ്വയം തൊഴിലായി ചെയ്യുന്നതിനെ കുറിച്ചും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ചെയ്യുന്ന കാലയളവും അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ സൂചിപ്പിച്ചിട്ടുണ്ട്.തന്റെ ദൈർഘ്യമേറിയ പോസ്റ്റിൽ, ലൈംഗികതയോടൊപ്പം വരുന്ന വൈകാരിക അധ്വാനത്തെക്കുറിച്ചും എഗോസി സംസാരിക്കുന്നുണ്ട്. "ഈ വികാരം അടക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് തിരസ്‌ക്കരണം നേരിടുന്നതിൽ എനിക്ക് വിഷമമില്ല, ഒരു പ്രശ്‌നവുമില്ല. വൈകാരികമായ അധ്വാനം കൂടി കണക്കിലെടുത്താണ് ഞാൻ ഫീസ് ഈടാക്കുന്നത്.

Latest Videos

undefined

Read more: 12 വര്‍ഷത്തെ കോഴിഫാം വന്‍ ഹിറ്റായത് കൊവിഡ് കാലത്ത്;പിന്നില്‍ ടെക്കികളുടെ 'തല'| Kitchen Combo Ep. 13

എന്റെ അതിരുകൾ നിശ്ചയിക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോവുകയുമാണ് ഞാൻ ചെയ്യുന്നത്."എരില്ലി ഷെയർ ചെയ്ത പോസ്റ്റിനെ  നിരവധി പേരാണ്  പ്രശംസിച്ചിരിക്കുന്നത്.  "ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. എന്നാൽ വരുമാനം നേടുന്നതിന് ഒരു സ്ത്രീയുടെ ശരീരം (ശാരീരികമായോ ഗ്രാഫിക്കലായോ) ഉപയോഗിക്കാനുള്ള അവകാശത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് കാണുന്നില്ല ( sic) എന്നാണ് ഒരാൾ പോസ്റ്റ് പങ്കുവെച്ച് കുറിച്ചിരിക്കുന്നത്."  

Read more: കുട്ടികള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ 'റെസ്‌ക്യു കോഡ്'; പിന്നില്‍ പ്രവാസി മലയാളി

"ലൈംഗിക ജോലി ഒരു യഥാർത്ഥ ജോലിയാണ്,  മികച്ച പ്രതിഫലം ലഭിക്കുന്ന തൊഴിലിൽ ഒന്നാണ്! മുഴുവൻ സമയമോ തിരക്കോ ആകട്ടെ, അത് ജോലിയായി എടുക്കുന്നവരുടെ മൂല്യം  കുറച്ച് കാണരുത്; ലൈംഗികത എന്നത് സ്വതന്ത്രമായിരിക്കണം" എന്നാണ് മറ്റൊരാൾ പോസ്റ്റ് പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ലിങ്ക്ഡ്ഇന്നിൽ ഇതിനോടകം പോസ്റ്റ് ചർച്ചയായി കഴിഞ്ഞു.

click me!