ആറ് വർഷമായി പോകുന്ന ജിമ്മിൽ നിന്നാണ് വിചിത്രമായ കാരണം പറഞ്ഞ് പുറത്താക്കിയിരിക്കുന്നത്. ജിമ്മിലെ "ഹോട്ട്" ആയ സ്ത്രീയാണത്ര അവർ.
ന്യൂയോര്‍ക്ക്: "ഹോട്ട്" ആയതിന്റെ പേരിൽ ജിമ്മിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കേട്ടോളൂ... അത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുഎസിലാണ്. ആറ് വർഷമായി പോകുന്ന ജിമ്മിൽ നിന്നാണ് വിചിത്രമായ കാരണം പറഞ്ഞ് പുറത്താക്കിയിരിക്കുന്നത്. ജിമ്മിലെ "ഹോട്ട്" ആയ സ്ത്രീയാണത്ര അവർ.
അതുകൊണ്ട് നിലവിലെ ജിമ്മിൽ നിന്ന് പുറത്താക്കി പുതിയ ജിമ്മിൽ ചേരാൻ നിർബന്ധിച്ചിരിക്കുകയാണ് ഇപ്പോൾ. ഷെർൾസ് ലാർസണാണ് ഇത്തരമൊരു അനുഭവം സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുന്നത്. തന്‍റെ "ടേസ്റ്റലസ് ഇൻസ്റ്റാഗ്രാം പിക്ചേഴ്സ്" കാരണം ലോക്കൽ ജിമ്മിലേക്കുള്ള പ്രവേശനം നിരസിച്ചതായാണ് യുവതി അവകാശപ്പെട്ടത്.
I was kicked out of my small hometown gym of which I've been a member for 6 years for taking tasteless Instagram pictures
Here's me at my new gym turning a new leaf
S/O modesty
S/O being tasteful from now on
S/O elegant grizzley bears pic.twitter.com/OwdE6aYgRr
undefined
"ടേസ്റ്റലസ് ഇൻസ്റ്റാഗ്രാം പിക്ചേഴ്സ്" എടുത്തതിന് ആറു വർഷമായി താൻ അംഗമായിരുന്ന ചെറിയ ഹോം ടൗൺ ജിമ്മിൽ നിന്ന് പുറത്താക്കിയെന്നാണ് പറയുന്നത്. S/O modesty S/O being tasteful from now on S/O elegant grizzley bears എന്നാണ് ജിമ്മിലുള്ളവരെ പരിഹസിച്ച് അവർ കുറിച്ചിരിക്കുന്നത്.
പോസ്റ്റിനൊപ്പം തന്റെ രണ്ട് ചിത്രങ്ങളും അവൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിൽ അവൾ ലിലാക്ക് ബ്രായും അതിനു ചേരുന്ന ചൂടൻ ഷോർട്ട്സുമാണ് ധരിച്ചിരിക്കുന്നത്. മറ്റൊന്നിൽ ഒരു ബാഗി ടി-ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചിട്ടുണ്ട്.
ഈ പോസ്റ്റിന് താഴെ ഒരുപാട് പേർ കമന്റ് ചെയ്തിട്ടുണ്ട്. ജിം അധികൃതരുടെ സങ്കുചിത മനോഭാവം മിക്കവരെയും ഞെട്ടിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ജിം അധികൃതര്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ലാർസണും സംഭവത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മോശമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും ജിമ്മിൽ വരുന്നത് വിലക്കിയതായും ജിം അധികൃതർ തന്നെ അറിയച്ചതായാണ് യുവതി അവകാശപ്പെട്ടത്. എന്തായാലും യുവതിയ്ക്ക് പുതിയ ജിം തേടി കണ്ടുപിടിക്കേണ്ടി വന്നിരിക്കുകയാണ് നിലവിൽ.
രണ്ട് യുവാക്കളെ കുത്തിക്കൊന്നു; ഇൻസ്റ്റാഗ്രാം ഫോളോവേര്‍സിനെ ചൊല്ലിയുള്ള പ്രശ്നം കാരണം
വരൂ, എന്‍റെ വീട്ടില്‍ താമസിക്കാം; വാടക വെറും 1200 രൂപയെന്ന് യുവരാജ് സിംഗ്