ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ സഹായം, ബ്ലാക്ക്മെയിലിങ് സഹിക്കാതെ ചെന്നൈയിൽ വിദ്യാർത്ഥിനികൾ ഒരാളെ കൊന്നു

By Web Team  |  First Published Dec 22, 2021, 11:53 PM IST

ബ്ലാക്ക്മെയില്‍ ചെയ്ത ഒരാളെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ വിദ്യാര്‍ത്ഥികള്‍ സഹായം തേടിയത് ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ. ചെന്നൈയിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ അവരുടെ 'ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ' സഹായത്തോടെ നടത്തിയ കൊലപാതകത്തിന്റെ തുമ്പ് സൈബര്‍ സഹായത്തോടെ പോലീസ് കണ്ടെത്തി


ബ്ലാക്ക്മെയില്‍ ചെയ്ത ഒരാളെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ വിദ്യാര്‍ത്ഥികള്‍ സഹായം തേടിയത് ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ. ചെന്നൈയിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ അവരുടെ 'ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ' സഹായത്തോടെ നടത്തിയ കൊലപാതകത്തിന്റെ തുമ്പ് സൈബര്‍ സഹായത്തോടെ പോലീസ് കണ്ടെത്തി. 20 വയസുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകം തെളിഞ്ഞത്. കൃത്യം ആസൂത്രണം ചെയ്തതും ഈ രണ്ട് പെണ്‍കുട്ടികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിയായ പ്രേം കുമാര്‍ രണ്ട് പെണ്‍കുട്ടികളുടെയും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും അവരില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ബ്ലാക്ക്മെയിലിംഗും പീഡനവും സഹിക്കവയ്യാതെ രണ്ട് പെണ്‍കുട്ടികളും ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ഒരു ആണ്‍കുട്ടിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. പ്രേംകുമാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ റെഡ് ഹില്‍സിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Latest Videos

അക്രമിസംഘം ഇയാളെ വെട്ടിക്കൊന്നതോടെ സംഭവങ്ങള്‍ സാരമായ വഴിത്തിരിവായി. അന്വേഷണത്തില്‍ പോലീസ് രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രേംകുമാറിന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

click me!