സിൽവർ ടച്ച് ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്‍റെ 15 പേജുകൾ നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഈ 15 പേജുകൾ ബിജെപിക്ക് അനുകൂലമായ പോസ്റ്റുകൾ തയ്യാറാക്കുകയും വ്യാജ വാർത്താ പ്രചരണം നടത്തുകയും ചെയ്യുന്നവയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്‍റെ പിന്നിൽ ഈ കമ്പനി പ്രവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
ദില്ലി: ചട്ടലംഘനം നടത്തിയ പേജുകൾക്കെതിരായ ഫേസ്ബുക്ക് നടപടിയിൽ കോൺഗ്രസ് അനുഭാവ പേജുകളെക്കാൾ കോട്ടം തട്ടിയത് ബിജെപി അനുകൂല പേജുകൾക്കെന്ന് റിപ്പോർട്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സ് ഇന്നലെ അറിയിച്ചിരുന്നു. ഇതിൽ 687 പേജുകൾ കോൺഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഫേസ്ബുക്ക് അവകാശവാദം.
ഇതിന് പുറമേ സിൽവർ ടച്ച് ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്‍റെ 15 പേജുകൾ നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഈ 15 പേജുകൾ ബിജെപിക്ക് അനുകൂലമായ പോസ്റ്റുകൾ തയ്യാറാക്കുകയും വ്യാജ വാർത്താ പ്രചരണം നടത്തുകയും ചെയ്യുന്നവയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്‍റെ പിന്നിൽ ഈ കമ്പനി പ്രവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
undefined
നീക്കം ചെയ്യപ്പെട്ടവയിൽ എറ്റവും കൂടുതൽ ആളുകൾ പിന്തുടരുകയും എറ്റവും കൂടുതൽ വ്യാപ്തിയുള്ളതുമായ ദി ഇന്ത്യൻ ഐ എന്ന വെബ്സൈറ്റ് ബിജെപി അനുകൂല പോസ്റ്റകുളും മാത്രമാണ് പോസ്റ്റ് ചെയ്യാറ്. 26 ലക്ഷം പേരാണ് ഇന്ത്യൻ ഐ യെ മാത്രം ഫേസ്ബുക്കിൽ പിന്തുടർന്നിരുന്നത്. ഈ പേജിന്‍റെ യഥാർത്ഥ ഉടമകൾ സിൽവർ ടച്ച് ആണെന്നാണ് കണ്ടെത്തൽ. നീക്കം ചെയ്യപ്പെട്ട എല്ലാ കോൺഗ്രസ് പേജുകൾക്കും കൂടി ആകെ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നത്.
ഗുജറാത്ത് സർക്കാരിന്റെ ചെറുതും വലുതുമായ പല വെബ്സൈറ്റുകളും ആപ്പുകളും തങ്ങളാണ് തയ്യാറാക്കിയതെന്ന് സിൽവർ ടച്ച് തങ്ങളുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്.