വ്യാജവാര്‍ത്ത തടയാന്‍ പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്

By Web Team  |  First Published Mar 17, 2019, 9:36 PM IST

ഇനി വാട്ട്സ്ആപ്പില്‍ വരുന്ന ചിത്ര സന്ദേശങ്ങള്‍ ശരിക്കും ഉള്ളതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമാണിത്


ദില്ലി: വ്യാജവാര്‍ത്തകളുടെ പ്രചരണത്തിന്‍റെ പേരില്‍ ഏറെ പേരുദോഷം കേള്‍ക്കുന്ന ഒരു ആപ്പാണ് വാട്ട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജവാര്‍ത്തകള്‍ വരുന്നത് ഏറുകയാണ്. അതിനാല്‍ തന്നെ ഒരു സാമൂഹ്യമാധ്യമം എന്ന നിലയില്‍ വാട്ട്സ്ആപ്പ് ഏറെ ശ്രദ്ധ നല്‍കുകയാണ് വ്യാജവാര്‍ത്ത തടയുന്നതിന്. ഇപ്പോള്‍ ഇതാ പുതിയ ഫീച്ചര്‍ ഇതിനായി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു.

ഇനി വാട്ട്സ്ആപ്പില്‍ വരുന്ന ചിത്ര സന്ദേശങ്ങള്‍ ശരിക്കും ഉള്ളതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമാണിത്. ഇത് പ്രകാരം ഒരു ചിത്രം ഫോര്‍വേഡായി ലഭിച്ചാല്‍ “search by image” എന്ന ഒരു ഓപ്ഷനിലേക്ക് പോകാം. ഇത് പ്രകാരം ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാം. ഇതോടെ ഈ ചിത്രത്തിന്‍റെ ഉറവിടം ഇന്‍റര്‍നെറ്റില് എവിടെയുണ്ടെങ്കിലും കാണും.

Latest Videos

ഇപ്പോള്‍ ലഭ്യമായ വാട്ട്സ്ആപ്പിന്‍റെ ബീറ്റപതിപ്പില്‍ ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. വാട്ട്സ്ആപ്പിന്‍റെ 2.19.73 പതിപ്പില്‍ വാട്ട്സ്ആപ്പ് ഈ ഫീച്ചര്‍ ലഭ്യമാക്കും എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ.കോം പറയുന്നു. 
 

click me!