വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം; പുതിയ സംവിധാനം

By Web Team  |  First Published Jun 29, 2019, 3:50 PM IST

സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി സ്റ്റാറ്റസിന് താഴെയായി ഷെയറിങ് ഓപ്ഷന്‍ ഉണ്ടാകും.  


ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്ട്സ്ആപ്പിന്‍റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാവും. അടുത്ത വാട്ട്സ്ആപ്പ് അപ്ഡേഷനില്‍ ഈ ഫീച്ചര്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി സ്റ്റാറ്റസിന് താഴെയായി ഷെയറിങ് ഓപ്ഷന്‍ ഉണ്ടാകും.  ഇതുവഴി വാട്ട്സ്ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് നേരിട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെക്കാം. ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കും ഈ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം. 

Latest Videos

ഇതിനായി വാട്ട്സ്ആപ്പ് അക്കൗണ്ടും ഫേസ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. ഡാറ്റ ഷെയറിങ് എപിഐ ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ്  സ്റ്റാറ്റസ് ഷെയറിങ് സൗകര്യം ഒരുക്കിയത്.

click me!