Whatsapp New Features : ഡിലീറ്റ് ചെയ്തതിനെ തിരിച്ച് വിളിക്കാം; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

By Web Team  |  First Published Aug 21, 2022, 8:45 AM IST

'ഡിലീറ്റ് ഫോർ എവരിവൺ ' ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അബദ്ധത്തിൽ ഡീലിറ്റ് ചെയ്ത മെസെജുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇപ്പോൾ വാട്ട്‌സ്ആപ്പ് നിർമിച്ചുകൊണ്ടിരിക്കുന്നത്.


സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന തരത്തിൽ നിരവധി അപ്ഡേറ്റുകളാണ് വാട്ട്‌സ്ആപ്പ് അടുത്തിടെയായി കൊണ്ടുവരുന്നത്. പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നവയാണ്. നിലവിൽ അണിയറയിൽ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്.

'ഡിലീറ്റ് ഫോർ എവരിവൺ ' ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അബദ്ധത്തിൽ ഡീലിറ്റ് ചെയ്ത മെസെജുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇപ്പോൾ വാട്ട്‌സ്ആപ്പ് നിർമിച്ചുകൊണ്ടിരിക്കുന്നത്. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ ഫീച്ചർ ബീറ്റാ പതിപ്പിൽ പരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.

Latest Videos

undefined

പുതിയ അപ്ഡേറ്റ് വരുന്നതോടെ ഉപയോക്താവിന് താൻ ഡീലിറ്റ് ചെയ്ത മെസെജ് തിരിച്ചെടുക്കാൻ കഴിയും. ഇതിനായി ഒരു അൺഡു (UNDO) ബട്ടൺ ഉണ്ടാകും. ഡീലിറ്റ് ഫോർ മീ ബട്ടൺ വഴി മെസെജുകൾ തിരിച്ചെടുക്കാനും പുതിയ അപ്ഡേറ്റ് സഹായിക്കും.

 ചാറ്റ് വിൻഡോയിലെ മെസെജ് മാത്രമേ ഈ രീതിയിൽ തിരിച്ചെടുക്കാനാവൂ. അതായത് അയച്ച ആളിന്റെ വിൻഡോയിൽ നിന്ന് മാത്രമേ അൺഡു കൊടുക്കാൻ കഴിയൂ. ഈ മെസെജ് പീന്നിട് വേണമെങ്കിൽ ഡീലിറ്റ് ഫോൺ എവരിവൺ കൊടുത്ത് ഡീലിറ്റ് ചെയ്യാം. ഗൂഗിൾ ബീറ്റാ പ്രോഗ്രാം വഴി തിരഞ്ഞെടുത്ത ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്ഡേറ്റ് ഉപയോഗിക്കാനാവും. അടുത്ത ആഴ്ചകളിൽ  ഈ അപ്‌ഡേറ്റ് മറ്റ് ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങും.

 നേരത്തെ വാട്ട്‌സ്ആപ്പ് 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടിയിരുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധിയ്ക്ക് മികച്ച റിവ്യൂവാണ് ലഭിക്കുന്നത്.  വാട്ട്‌സ്ആപ്പ്  അപ്ഡേറ്റ് ചെയ്തവർക്കാണ് ഫീച്ചർ ലഭ്യമായുള്ളത്.

ഇതു കൂടാതെ സംഭാഷണങ്ങളിൽ കൂടുതൽ നിയന്ത്രണം വരുത്തുക, പ്രൈവസി എന്നിവ ലക്ഷ്യമിട്ടാണ് വാട്ട്‌സ്ആപ്പ് മറ്റ് ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് ലെഫ്റ്റാകുക, ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാൻ പറ്റുന്ന രീതിയിൽ അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയുക എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം

ഒന്നല്ല , രണ്ടു ദിവസമായാലും മെസെജ് ഇനി ഡീലിറ്റ് ചെയ്യാം ; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്എത്തി

click me!