വാട്ട്സ്ആപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്രത്യേകത

By Web Team  |  First Published May 3, 2021, 10:01 AM IST

വാട്ട്സ്ആപ്പില്‍ റെക്കോഡ് ചെയ്യുന്ന സന്ദേശം അയക്കുന്നതിന് മുന്‍പേ അയക്കുന്നയാള്‍ക്ക് കേട്ടുനോക്കാം. അതിനുള്ള പ്ലേബാക്ക് സംവിധാനം വാട്ട്സ്ആപ്പ് ഒരുക്കുകയാണ്.


വാട്ട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പാണ്. ഈ ആപ്പിലെ ഏറെ പ്രയോജനകരമായ ഒരു ഫീച്ചറാണ് വോയിസ് മെസേജ്. ഇന്ന് കൂടുതലായി അത് ഉപയോഗിക്കുന്നവരും ഉണ്ട്. ഈ ഫീച്ചറില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ആഗ്രഹിച്ച രീതിയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ പോവുകയാണ് വാട്ട്സ്ആപ്പ്.

ചിലപ്പോള്‍ ഒരു വാട്ട്സ്ആപ്പ് വോയിസ് മെസേജ് റെക്കോഡ് ചെയ്ത് കഴിയുമ്പോള്‍ അയക്കും മുന്‍പ് അതൊന്ന് പരിശോധിക്കണം എന്ന് നിങ്ങള്‍ക്ക് തോന്നാറില്ലെ. എന്നാല്‍ അതിനുള്ള സംവിധാനം ഇപ്പോള്‍ ലഭ്യമല്ല. ഇപ്പോള്‍ നിങ്ങള്‍ ഒരു സന്ദേശം അയച്ച ശേഷം അതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനെ സാധിക്കൂ.

Latest Videos

എന്നാല്‍ വാട്ട്സ്ആപ്പ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കുന്നു എന്നാണ് വാര്‍ത്ത. വാട്ട്സ്ആപ്പില്‍ റെക്കോഡ് ചെയ്യുന്ന സന്ദേശം അയക്കുന്നതിന് മുന്‍പേ അയക്കുന്നയാള്‍ക്ക് കേട്ടുനോക്കാം. അതിനുള്ള പ്ലേബാക്ക് സംവിധാനം വാട്ട്സ്ആപ്പ് ഒരുക്കുകയാണ്. ഇതിന്‍റെ ചില ടെസ്റ്റുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിച്ചുവെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധികം വൈകാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പ് ഇത് ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരേ സമയം അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച വാട്ട്സ്ആപ്പ് വോയിസ് സന്ദേശങ്ങളുടെ പ്ലേബാക്ക് സ്പീഡ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

click me!