ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ ഒരു മാസം മുമ്പ് ഐഒഎസ് ഉപയോക്താക്കൾക്കായി പരീക്ഷിച്ചിരുന്നു.
എപ്പോഴും ഓൺലൈനിലുണ്ടല്ലോ എന്ന മുഷിപ്പിക്കുന്ന ചോദ്യം ഇനി നേരിടേണ്ടി വരില്ല. സമീപകാലത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ് ഫോണിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ഓപ്ഷൻ ഉടൻ വരും. ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ ഒരു മാസം മുമ്പ് ഐഒഎസ് ഉപയോക്താക്കൾക്കായി പരീക്ഷിച്ചിരുന്നു.
ഈ ആഴ്ച ആദ്യം, മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ വാട്സാപ്പ് എല്ലാ ഉപയോക്താക്കൾക്കും അവരുടെ മുഴുവൻ ചാറ്റ് ഹിസ്റ്ററിയും ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്ക് മാറ്റുന്നതിനും തിരിച്ചും സഹായിക്കുന്ന ഒരു ഫീച്ചർ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
undefined
സെറ്റിങ്സ് > അക്കൗണ്ട് > പ്രൈവസി > ലാസ്റ്റ് സീൻ എന്ന സെറ്റിങ്സിലൂടെയാണ് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷൻ ആക്സസ് ചെയ്യേണ്ടത് എന്നാണ് റിപ്പോര്‍ട്ട്. ഓൺലൈൻ സ്റ്റാറ്റസ് ഇഷ്ടമുള്ളവർക്ക് അല്ലെങ്കിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ കാണാൻ കഴിയൂ. സ്റ്റാറ്റസ് സെറ്റിങ്സ് പോലെ ഇതിലും സെറ്റ് ചെയ്തിടാനാകും.
ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീറ്റ ടെസ്റ്ററുകൾക്ക് ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും വൈകാതെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയേക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല.
നേരത്തെ വന്ന റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകും.
മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. പുനർരൂപകൽപ്പന ചെയ്ത കൺടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് വാട്സാപ്പ് നൽകുമെന്ന് പറയുന്ന അപ്ഡേഷനുകളെ കുറിച്ച് ഏകദേശ രൂപം നൽകുന്നതാണ്.
സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക്ക് ഫോർമാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്ഡേഷൻ വരുന്നതിന് മുമ്പ് ആപ്പിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ.
ഇനി വാട്ട്സ്ആപ്പിലും അവതാര്‍ ക്രിയേറ്റ് ചെയ്യാമെന്ന് മെറ്റ; കിടിലന്‍ ഫീച്ചര്‍ വരുന്നു
സ്റ്റാറ്റസിന് ഇനി സ്പോട്ടിൽ ഇമോജി റിപ്ലെ ; വാട്ട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍