വാ​​​​​ട്സ്ആ​​​പ്പി​​​​​ൽ പു​​​​​ത്ത​​​​​ൻ ഫീ​​​​​ച്ച​​​​​റു​​​​​ക​​​​ള്‍ വരുന്നു

By Web Team  |  First Published Apr 3, 2019, 5:04 PM IST

ഈ ​​​​​ഫീ​​​​​ച്ച​​​​​റി​​​​​നോ​​​​​ടെ​​​​​പ്പം പി​​​​​ക്ച​​​​​ർ ഇ​​​​​ൻ പി​​​​​ക്ച​​​​​ർ (പി​​ഐ​​പി) മോ​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച പ​​​​​തി​​​​​പ്പും വാ​​​​​ട്സ്ആ​​​പ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന് വാ​​​​​ബീ​​​​​റ്റ ഇ​​​​​ൻ​​​​​ഫോ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു


മും​​​​ബൈ: വാ​​​​​ട്സ്ആ​​​പ്പി​​​​​ൽ പു​​​​​ത്ത​​​​​ൻ ഫീ​​​​​ച്ച​​​​​റു​​​​​ക​​​​ള്‍ എത്തുന്നു. വോ​​​​​യി​​​​​സ് മെ​​​​​സേ​​​​​ജു​​​​​ക​​​​​ൾ, അ​​​​​വ വ​​​​​ന്ന ക്ര​​​​​മ​​​​​ത്തി​​​​​ൽ ഓ​​​​​ട്ടോ​​​​​മാ​​​​​റ്റി​​​​​ക് ആ​​​​​യി പ്ലേ ​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​ഫീ​​​​​ച്ച​​​​​ർ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി പു​​​​​തി​​​​​യ ബീ​​​​​റ്റാ വേ​​​​​ർ​​​​​ഷ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഫീ​​​​​ച്ച​​​​​ർ വരുന്ന തോടെ ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം മെ​​​​സേ​​​​​ജു​​​​​ക​​​​​ൾ വ​​​​​രു​​​​​മ്പോള്‍ ആ​​​​​ദ്യം ​വ​​​​​ന്ന​​ത് ഏ​​തെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി പ്ലേ ​​​​​ചെ​​​​​യ്യേ​​​​​ണ്ട ബു​​​​​ദ്ധി​​​​​മു​​​​​ട്ട് മാ​​​​​റി​​ക്കി​​​​​ട്ടും.

ഈ ​​​​​ഫീ​​​​​ച്ച​​​​​റി​​​​​നോ​​​​​ടെ​​​​​പ്പം പി​​​​​ക്ച​​​​​ർ ഇ​​​​​ൻ പി​​​​​ക്ച​​​​​ർ (പി​​ഐ​​പി) മോ​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച പ​​​​​തി​​​​​പ്പും വാ​​​​​ട്സ്ആ​​​പ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന് വാ​​​​​ബീ​​​​​റ്റ ഇ​​​​​ൻ​​​​​ഫോ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു. വീ​​​​​ഡി​​​​​യോ ക്ലോ​​​​​സ് ചെ​​​​​യ്യാ​​​​​തെ ചാ​​​​​റ്റി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചു​​​​​പോ​​​​​കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന​​​​​ത് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള പി​​​​​ക്ച​​​​​ർ ഇ​​​​​ൻ പി​​​​​ക്ച​​​​​ർ മോ​​​​​ഡി​​​​​ന്‍റെ പോ​​​​​രാ​​​​​യ്മ​​​​​യാ​​​​​യി പ​​​​​ല​​​​​രും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​പോ​​​​​രാ​​​​​യ്മ പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് പു​​​​​തി​​​​​യ വേ​​​​​ർ​​​​​ഷ​​​​​ൻ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് വാ​​​​​ട്സ്ആ​​​പ്പി​​​​​ന്‍റെ ശ്ര​​​​​മം.

Latest Videos

click me!