ജനുവരി ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് ഇല്ല.!

By Web Team  |  First Published Dec 15, 2019, 10:08 AM IST

ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് തീരുമാനം. ജനുവരി 1 2020 മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തും. 


ദില്ലി: ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് പുതിയ ഫീച്ചറുകള്‍ നിരന്തരം അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റ്ഫോമിന്‍റെ പരിഷ്കരണത്തിന് അനുസരിച്ച് മാറ്റുമ്പോള്‍ പഴയത് ഉപേക്ഷിക്കാനും വാട്ട്സ്ആപ്പ് സങ്കോചം കാണിക്കാറില്ല. 2019 അവസാനത്തോടെ ചില ഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും തങ്ങളുടെ പിന്തുണ പൂര്‍ണ്ണമായും പിന്‍വലിക്കും എന്നാണ് വാട്ട്സ്ആപ്പ് അറിയിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഔദ്യോഗിക ബ്ലോഗിലൂടെ ഇത് വാട്ട്സ്ആപ്പ് വ്യക്തമാക്കിയതാണെങ്കിലും. 2019 അവസാനിക്കാനിരിക്കുമ്പോള്‍ ഇത് ഒന്നുകൂടി ഓര്‍മ്മിക്കുന്നത് നല്ലതാണ്.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് തീരുമാനം. ജനുവരി 1 2020 മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തും. വിന്‍ഡോസ് ഫോണ്‍ സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് തന്നെ പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. അതായത് ഇപ്പോഴും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ വാട്ട്സ്ആപ്പ് ജനുവരി 1 മുതല്‍ പൂര്‍ണ്ണമായും നിലയ്ക്കും.

Latest Videos

undefined

ഇതിന് പുറമേ ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്സ്ആപ്പ് ഫെബ്രുവരി 1, 2020 മുതല്‍ ലഭ്യമാകില്ല. ഇതിനൊപ്പം ആപ്പിള്‍ ഐഫോണ്‍ ഐഒഎസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്സ്ആപ്പ് ഈ തീയതി മുതല്‍ ലഭിക്കില്ല. 

എങ്കിലും ഈ ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ വാട്ട്സ്ആപ്പ് ഇല്ലാതാകുന്നത് ലോകത്തിലെ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ 5ശതമാനത്തെപ്പോലും ബാധിക്കില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. തങ്ങളുടെ സാമ്പത്തിക സാങ്കേതിക സൗകര്യങ്ങള്‍ കണക്കിലെടുത്താണ് പഴയ മോഡലുകള്‍ക്ക് നല്‍കുന്ന പിന്തുണ വാട്ട്സ്ആപ്പ് പിന്‍വലിക്കുന്നത്.

click me!