വാട്ട്സ്ആപ്പ് പ്രീമിയം വരുന്നെന്ന് റിപ്പോർട്ട് ; ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായെന്ന് സൂചന

By Web Team  |  First Published Oct 10, 2022, 3:14 PM IST

 പ്രീമിയം വേർഷനില്‍ ഒരേ അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകളെ വരെ കണക്‌റ്റ് ചെയ്യാൻ സഹായിക്കും. 


ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് പ്രീമിയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് പരീക്ഷിച്ച് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ ? എങ്കിൽ ഉടൻ തന്നെ അതിന് അവസരമുണ്ടാകും. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ.

ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്.പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് പ്രത്യേകിച്ച് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക്  മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം.

Latest Videos

undefined

ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കൾക്ക്  ഒരു ബിസിനസ്സ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്. ഈ ഫീച്ചർ ടെലഗ്രാമിലുമുണ്ട്. പ്രീമിയം വേർഷനില്‍ ഒരേ അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകളെ വരെ കണക്‌റ്റ് ചെയ്യാൻ സഹായിക്കും. ഉപയോക്താക്കൾക്ക് 32 മെമ്പറുമാരുമായി വീഡിയോ കോൾ ചെയ്യാനും കഴിയും. ഇത് സംബന്ധിച്ച് ഓഫീഷ്യൽ അറിയിപ്പ് ഒന്നും വാട്ട്സാപ്പ് ഇറക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം വ്യൂ വൺസ് കർശനമാക്കി വാട്ട്സാപ്പ് രംഗത്ത് എത്തിയിരുന്നു. ഐഒഎസിലും ആൻഡ്രോയിഡിലും വ്യൂ വൺസ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്. ആദ്യം വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം കോൺടാക്റ്റിൽ ഒരു തവണ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. 

അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വൺസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷൻ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയർ ചെയ്യാൻ സെൻഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക .നേരത്തെ വാട്സാപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തിരുന്നു. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. 

സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിതും. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സാപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.

വാട്ട്സ്ആപ്പ് ജിബി ആണോ ഉപയോ​ഗിക്കുന്നത് ; പെട്ടെന്ന് കളഞ്ഞോ ഇല്ലെങ്കിൽ പണി കിട്ടും

'ആ പരിപാടി ഇനി നടക്കില്ല': 'വ്യൂ വണ്‍സ്' ഫീച്ചറില്‍ വന്‍ പരിഷ്കരണം നടത്തി വാട്ട്സ്ആപ്പ്

click me!