പലര്‍ക്കും വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചു; കാരണം ഇതാണ്, പരിഹാരവും ഉണ്ട്.!

By Web Team  |  First Published Mar 28, 2023, 5:36 PM IST

പലര്‍ക്കും വാട്ട്സ്ആപ്പ് ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ചിലർ അവരുടെ സിസ്റ്റം തീയതി കഴിഞ്ഞ ദിവസത്തേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.


ദില്ലി: ലോകമെമ്പാടും ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ കുറച്ച് ദിവസംമായി ആൻഡ്രോയിഡില്‍ വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങൾ ഉപയോഗിക്കുന്ന പതിപ്പ് കാലഹരണപ്പെട്ടു എന്ന രീതിയില്‍ സന്ദേശം ലഭിച്ച് ആപ്പ് പ്രവര്‍ത്തന രഹിതമാകുന്ന രീതിയുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു.  

പലര്‍ക്കും വാട്ട്സ്ആപ്പ് ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ചിലർ അവരുടെ സിസ്റ്റം തീയതി കഴിഞ്ഞ ദിവസത്തേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. എന്നാല്‍ ഭൂരിഭാഗത്തിനും അതിനും സാധിച്ചില്ല. ഇപ്പോള്‍ ഈ പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ബീറ്റയുടെ പുതിയ പതിപ്പ് (v2.23.7.14) പുറത്തിറക്കുകയാണ്. 

Latest Videos

undefined

നിങ്ങൾക്ക് ഫോണിലുള്ള വാട്ട്‌സ്ആപ്പ് ആപ്പ് 'ഔട്ട്ഡേറ്റ്' ആയെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍. പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. പുതുമായി ബീറ്റ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ട് അതും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബീറ്റ പതിപ്പ് ഒഴിവാക്കി വാട്ട്സ്ആപ്പിന്‍റെ സാധാരണ പതിപ്പ് ഉപയോഗിക്കാം. എന്നാല്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലുള്ളവർക്ക് മാത്രം ആദ്യം ലഭ്യമായേക്കാവുന്ന ചില  ഫീച്ചറുകള്‍ ഉപയോഗിക്കാനുള്ള അവസരം നഷ്‌ടപ്പെട്ടേക്കാം.

ട്വിറ്ററിനെ എതിരിടാന്‍ ട്വിറ്റര്‍ പോലെയൊരു പ്ലാറ്റ്ഫോം; P92 മെറ്റയുടെ പുതിയ നീക്കം.!

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; അറിഞ്ഞോ ഈ മാറ്റങ്ങള്‍
 

click me!