വാട്ട്സ്ആപ്പ് 'മള്‍ട്ടി പ്ലാറ്റ്ഫോം' മോഡിലേക്ക് മാറുന്നു

By Web Team  |  First Published Aug 2, 2019, 4:35 PM IST

വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച് വാര്‍ത്ത പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്. ഈ പ്രത്യേകത സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 


ദില്ലി: ഒറ്റ നമ്പറില്‍ റജിസ്ട്രര്‍ ചെയ്യുന്ന വാട്ട്സ്ആപ്പ് അക്കൗണ്ട് വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനത്തിലേക്ക് വാട്ട്സ്ആപ്പ് മാറുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ഒന്നിലേറെ ഫോണുകൾ ഉപയോഗിക്കുന്നവർ എല്ലാ ഫോണിലും വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഈ നമ്പറുകളിലെല്ലാം വ്യത്യസ്ത വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ വേണം. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് ആവശ്യമില്ല.

വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച് വാര്‍ത്ത പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്. ഈ പ്രത്യേകത സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഐഫോണിലും ആൻഡ്രോയ്ഡിലുമൊക്കെ പ്രവർത്തിക്കുന്ന വാട്സാപ് ഒന്നു തന്നെയാണെങ്കിലും ആപ്പിന്‍റെ ഘടന വ്യത്യസ്തമാണെന്നതു കൊണ്ടാണ് ഓരോ പ്ലാറ്റ്ഫോമിനും ഓരോ വാട്ട്സ്ആപ്പും ഓരോ അക്കൗണ്ടും വേണ്ടിവരുന്നത്. ജിമെയിൽ പോലെ, ഒറ്റ അക്കൗണ്ട് കൊണ്ട് എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന മൾട്ടി പ്ലാറ്റ്ഫോം സംവിധാനത്തിലേക്കാണ് ഇനി വാട്ട്സ്ആപ്പ് മാറുന്നത്.

Latest Videos

undefined

നിലവിൽ ഐഫോണിൽ ഉപയോഗിക്കുന്ന നമ്പർ ഉപയോഗിച്ച് ആൻഡ്രോയ്ഡ് ഫോണിൽ ലോഗിൻ ചെയ്താൽ ഐഫോണിലെ വാട്ട്സ്ആപ്പ്  ലോഗൗട്ട് ആകും. ഇത് നേരെ തിരിച്ചും സംഭവിക്കും. അതായത് ഒരേ സമയം ഒരു പ്ലാറ്റ്ഫോമില്‍ മാത്രമേ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കൂ. ഫോണിൽ നിന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്താല്‍ എന്നാല്‍ വാട്ട്സ്ആപ്പിന്‍റെ വെബ് പതിപ്പ് ഉപയോഗിക്കാം.  എന്നാല്‍ ഫോണില്‍ വാട്ട്സ്ആപ്പ് ഓണായിരിക്കണം. 

വിൻഡോസ്, മാക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും ഫോണിലെ വാട്ട്സ്ആപ്പ് ലോഗൗട്ട് ചെയ്യാതെ തന്നെ  ഉപയോഗിക്കാനാവുന്ന രീതിയിലാണ് പുതിയ പരിഷ്കാരം എന്നാണ് റിപ്പോര്‍ട്ട്. ആൻഡ്രോയ്ഡിനും ഐഫോണിനും വ്യത്യസ്ത അക്കൗണ്ടുകളും വേണ്ടിവരില്ല. ജിയോ ഫോൺ പ്രവർത്തിക്കുന്ന കയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടി കഴിഞ്ഞ വാരം വാട്ട്സ്ആപ്പ് പുതിയ ആപ്പ് അവതരിപ്പിച്ചിരുന്നു. ജിയോ ഫോണിൽ നേരത്തെ തന്നെ വാട്സാപ് ലഭ്യമാണെങ്കിലും കയ് സ്റ്റോറിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. 

click me!