വിവിധ ഗ്രൂപ്പുകളില്‍ അംഗമല്ലാത്ത ഒരു വാട്ട്സ്ആപ്പ് ഉപയോക്താവും കാണില്ല. എന്നാല്‍ അംഗമായ എല്ലാ ഗ്രൂപ്പും ഒരു ഉപയോക്താവിന് ഇഷ്ടമാകണം എന്നില്ല. അതിനാല്‍ തന്നെ പലകാരണത്താല്‍ ഗ്രൂപ്പില്‍ നിന്നും ഇറങ്ങിപ്പോകുന്നത് പതിവാണ്.
സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp) . മെറ്റയുടെ കീഴിലെ ഈ ആപ്പ് കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. അവയില്‍ പലതും ഉപയോക്താക്കള്‍ ആഗ്രഹിച്ചത് തന്നെയായിരിക്കും അടുത്തിടെ നടപ്പിലാക്കിയ മെസേജ് റീയാക്ഷന്‍ അത്തരത്തില്‍ ഒന്നാണ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ നടപ്പിലാക്കുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഈ പരിഷ്കാരം ഉറപ്പായും വാട്ട്സ്ആപ്പ് ഉപയോക്താവ് ആഗ്രഹിച്ചത് തന്നെയായിരിക്കും.
വിവിധ ഗ്രൂപ്പുകളില്‍ അംഗമല്ലാത്ത ഒരു വാട്ട്സ്ആപ്പ് ഉപയോക്താവും കാണില്ല. എന്നാല്‍ അംഗമായ എല്ലാ ഗ്രൂപ്പും ഒരു ഉപയോക്താവിന് ഇഷ്ടമാകണം എന്നില്ല. അതിനാല്‍ തന്നെ പലകാരണത്താല്‍ ഗ്രൂപ്പില്‍ നിന്നും ഇറങ്ങിപ്പോകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴത്തെ വാട്ട്സ്ആപ്പ് രീതി അനുസരിച്ച് ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ അത് ഗ്രൂപ്പില്‍ ഉള്ളവര്‍ എല്ലാം അറിയും. എന്നാൽ പുതിയ ഫീച്ചറിലൂടെ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത് ആരും അറിയാതെ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ആകാനുള്ള സാധ്യതയാണ്.
undefined
ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ വാട്ട്സ്ആപ്പ് നടപ്പിലാക്കും എന്നാണ് വിവരം. ഇത്തരമൊരു ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വാട്ട്സ്ആപ്പ് ബീറ്റ് ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് ഇത് കാണിക്കുന്നു.
വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല. നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുപോയാൽ 'ഇന്ന വ്യക്തി ലെഫ്റ്റ്' എന്ന് എഴുതി കാണിക്കും. പുതിയ ഫീച്ചർ വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് അറിയുന്നത്. എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്‌ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോർട്ട്.
സ്റ്റാറ്റസ് പ്രതികരണങ്ങള്‍ക്ക് പുതിയ പ്രത്യേകതയുമായി വാട്ട്സ്ആപ്പ്
ഫേസ്ബുക്കിലെ തട്ടിപ്പ് വാട്ട്സ്ആപ്പിലേക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും