ഇന്നലെ സാമൂഹിക മാധ്യമങ്ങളോട് ഉദ്യോഗസ്ഥ നിയമനങ്ങളുടെ റിപ്പോർട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ സർക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സർക്കാര്‍ നിർദ്ദേശം ഭരണഘടന വിരുദ്ധമാണെന്നും 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി കേസ് വിധി പരാമര്‍ശിച്ച് വാട്ട്സ്ആപ്പ് പറയുന്നു
ദില്ലി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങൾക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് വാട്ട്സ്ആപ്പ് ആവശ്യപ്പെട്ടേക്കും. ദില്ലി ഹൈക്കോടതിയിലാണ് വാട്സാപ്പ് ഹർജി നൽകിയിരിക്കുന്നത്. സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിയമനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് അടിയന്തരമായി നൽകാൻ സാമൂഹിക മാധ്യമങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ സാമൂഹിക മാധ്യമങ്ങളോട് ഉദ്യോഗസ്ഥ നിയമനങ്ങളുടെ റിപ്പോർട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ സർക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം തന്നെ പുതിയ നിയമം നടപ്പാക്കാനായി പൊളിച്ചെഴുതേണ്ടി വരുമെന്നാണ് വാട്ട്സ്ആപ്പ് വാദം. ഒപ്പം സർക്കാര്‍ നിർദ്ദേശം ഭരണഘടന വിരുദ്ധമാണെന്നും 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി കേസ് പരാമര്‍ശിച്ച് വാട്ട്സ്ആപ്പ് പറയുന്നു. എന്നാല്‍ വാട്ട്സ്ആപ്പിന്‍റെ ഈ വാദങ്ങളെല്ലാം തള്ളിയ കേന്ദ്രസർക്കാര്‍ തള്ളുകയാണ്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona