വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഐഒഎസ് ഇന്‍റര്‍ഫേസില്‍ സെര്‍ച്ച് ബാറില്‍ ഒരു കലണ്ടര്‍ ഐക്കണും വച്ചുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ദില്ലി: അതിവേഗത്തില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന അപ്ലികേഷനാണ് വാട്ട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ ഉടന്‍ തന്നെ പുതിയ ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനവും എത്തിക്കുന്നു. വാട്ട്സ്ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് വന്നാല്‍ ഇനിയൊരു ഉപയോക്താവിന് ദിവസങ്ങള്‍ വച്ച് വന്ന സന്ദേശം സെര്‍ച്ച് ചെയ്ത് എടുക്കാം.
ആദ്യഘട്ടത്തില്‍ വാട്ട്സ്ആപ്പ് ഐഒഎസ് പതിപ്പിലായിരിക്കും ഈ ഫീച്ചര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഐഒഎസ് ഇന്‍റര്‍ഫേസില്‍ സെര്‍ച്ച് ബാറില്‍ ഒരു കലണ്ടര്‍ ഐക്കണും വച്ചുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. വൈകാതെ തന്നെ ആന്‍ഡ്രോയ്ഡിലും ഈ പ്രത്യേകത എത്തിയേക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് ടീം ഇതിന്‍റെ ടെസ്റ്റിംഗ് നടത്തുന്നു എന്നാണ് സൂചന.
undefined
ഇപ്പോള്‍ കീ വേര്‍ഡ്, ആളുകളുടെ പേരുകള്‍ എന്നിവ വച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് എടുക്കാം. ഇതിനൊപ്പമാണ് ഇനി ഡേറ്റ് അടിസ്ഥാനത്തിലുള്ള സെര്‍ച്ചിംഗ് വരുന്നത്. അടുത്ത വാട്ട്സ്ആപ്പ് അപ്ഡേറ്റ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമായേക്കും. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ ആല്‍ഫ ടെസ്റ്റിങ്ങിലാണ് ഈ ഫീച്ചര്‍.