ഇനി വാട്ട്സ്ആപ്പിലെ ഫോട്ടോ ഇങ്ങനെയും അയക്കാം; അത്യവശ്യമായ ഫീച്ചര്‍ എത്തി

By Web Team  |  First Published Oct 26, 2022, 7:41 AM IST

പുതിയ അപ്ഡേറ്റിൽ നിരവധി അധിക ടൂളുകളും ഉണ്ടാകും. സെൻസീറ്റിവ് ആയ കണ്ടന്റുകൾ ബ്ലർ ചെയ്യാൻ ഈ സെറ്റിങ്സ് ഉപയോക്താക്കളെ അനുവദിക്കും. 


ദില്ലി: വാട്ട്സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ഇനി മുതൽ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലർറിംഗ് ടൂൾ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾക്കായി ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ  അവതരിപ്പിച്ചിരുന്നു. 

ഫോട്ടോകൾ അയയ്‌ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ ചേർക്കാനും ഈ സെറ്റിങ്സ് ഉപയോക്താക്കളെ സഹായിക്കും. പുതിയ അപ്ഡേറ്റിൽ നിരവധി അധിക ടൂളുകളും ഉണ്ടാകും. സെൻസീറ്റിവ് ആയ കണ്ടന്റുകൾ ബ്ലർ ചെയ്യാൻ ഈ സെറ്റിങ്സ് ഉപയോക്താക്കളെ അനുവദിക്കും. 

Latest Videos

undefined

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പങ്കുവെച്ചത്.ഡെസ്‌ക്‌ടോപ്പിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അടുത്തിടെ മീഡിയ ഓട്ടോ-ഡൗൺലോഡിംഗ് കൺട്രോൾ ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ പതിപ്പിലെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള  ചിത്രം അയയ്‌ക്കാൻ ശ്രമിച്ച് പുതിയ ഡ്രോയിംഗ് ടൂളിൽ ബ്ലർ ബട്ടൺ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നോക്കാം.

വാട്ട്സ്ആപ്പ് തിരിച്ചെത്തി; ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാം

കഴിഞ്ഞ ദിവസമാണ് അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയ വാർത്ത വന്നത്. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ  ഉള്പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത.  ആൻഡ്രോയിഡ്  2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയിൽ ഇവ ലഭ്യമായി തുടങ്ങി എന്ന് വാബെറ്റ് ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

നിങ്ങളുടെ അവതാർ കോൺഫിഗർ ചെയ്‌തുകഴിഞ്ഞാൽ, പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ കഴിയുന്ന ഒരു പുതിയ സ്റ്റിക്കർ പായ്ക്ക് വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. കൂടാതെ വാട്ട്സ്ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയായി ഒരു അവതാർ തിരഞ്ഞെടുക്കാനും  കഴിയും. വാട്ട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുകയും അനുയോജ്യമായ രണ്ട് പതിപ്പുകളിലൊന്നിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ,  അവതാർ ഫംഗ്‌ഷനുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇത് അറിയാനായി വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ പോയി "അവതാർ" എന്ന പേരിൽ സെർച്ച് ചെയ്യുക. 

ഉണ്ടെങ്കിൽ  അവതാർ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും  ആഴ്ചകൾക്കുള്ളിൽ കൂടുതൽ ഉപയോക്താക്കൾക്ക് അവതാർ കോൺഫിഗർ ചെയ്യാൻ കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രമേ പുതിയ ഫീച്ചർ ലഭിക്കൂ.നിലവിൽ വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുന്നത് കിടിലന്‍ മാറ്റം; ഇനി ഇഷ്ടപ്പെട്ട പാട്ടും നാട്ടുകാരെ അറിയിക്കാം.!

click me!