നെറ്റ്ഫ്ലിക്സ് വീഡിയോകളും വാട്ട്സ്ആപ്പിന് പുറത്ത് പോകാതെ കാണാം.!

By Web Team  |  First Published Nov 4, 2019, 11:01 AM IST

വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന ട്രെയ്‌ലര്‍ ലിങ്കുകള്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 


വാട്ട്സ്ആപ്പ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വഴി ഫേയ്‌സബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്‌സപ്പില്‍ നിന്നും പുറത്ത് പോകാതെ തന്നെ ഇപ്പോള്‍ പ്ലേ ചെയ്യാന്‍ സാധിക്കും. അധികം വൈകാതെ ഒടിടി പ്ലാറ്റ്ഫോം വീഡിയോയുടെ ലിങ്കുകള്‍ എടുക്കുമ്പോഴും ഇത് സാധ്യമാകും. ഇതിന്‍റെ ആദ്യഘട്ടം എത്തുന്നത് നെറ്റ്ഫ്ലിക്സ് വീഡിയോകളുടെ കാര്യത്തിലാണ്. നെറ്റ്ഫ്ലിക്സ് വീഡിയോകള്‍ ഇപ്പോള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആപ്പിലേക്ക് റീഡയറക്ട് ആവുകയാണ് ചെയ്യാറ്. എന്നാല്‍ ഈ രീതി മാറ്റാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്

Latest Videos

undefined

വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന ട്രെയ്‌ലര്‍ ലിങ്കുകള്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യൂട്യൂബ്, ഫേയ്‌സ്ബുക്ക് വീഡിയോകള്‍ വാട്‌സാപ്പില്‍ നിന്ന് പുറത്ത് പോകാതെ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. പ്ലേ ബട്ടനോടുകൂടിയ തമ്പ്നെയില്‍ ചിത്രസഹിതമാണ് നെറ്റ്ഫ്‌ളിക്‌സ് വീഡിയോകള്‍ ചാറ്റില്‍ വരിക. 

പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്ട്സ്ആപ്പിന് പുറത്ത് പോകാതെ തന്നെ വീഡിയോ പ്ലേ ആകും. നിലവില്‍ നെറ്റ്ഫ്ലിക്സിന് മാത്രമായിരിക്കും ഈ സൗകര്യം ഉണ്ടായിരിക്കുക. സമാനമായ മറ്റ് സേവനങ്ങളുടെ വീഡിയോകള്‍ അതാത് ആപ്ലിക്കേഷനുകളില്‍ തന്നെ കാണേണ്ടിവരും.  നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. വാട്‌സാപ്പിന്‍റെ ഐഓഎസ് ആപ്പിന് വേണ്ടിയാണ് ഇത് നിര്‍മ്മിച്ച്‌കൊണ്ടിരിക്കുന്നത്. 

click me!