പല ആപ്പുകളിലും കറുപ്പ് നിറമാണ് ഡാർക്ക് മോഡിൽ ലഭിക്കുക. ചാറ്റുകൾ ഇരുണ്ട നിറത്തിൽ കാണാൻ സാധിക്കും മെസേജുകൾ ഗ്രീൻ ബബിളുകളിലാണ് കാണുക. വാട്ട്സ്ആപ്പിന്‍റെ നിറമായ പച്ചയും വെള്ളയും എന്നതിൽ നിന്ന് പച്ച ഒഴിവാക്കാതെ അതിനൊത്ത ഇരുണ്ട നിറമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.
വാട്ട്സ്ആപ്പ് ഡാര്‍ക്ക് തീം ഒടുവില്‍ അവതരിപ്പിച്ചു. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് വാട്ട്സ്ആപ്പ് തെരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ഐഫോണില്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമല്ല.
ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നത്. ഗൂഗിള്‍ പ്ലേയില്‍ ഇത് ലഭിക്കും. ബീറ്റ പ്രോഗ്രാം എനെബിള്‍ ചെയ്ത വ്യക്തികള്‍ക്കാണ് ഇത് ലഭിക്കുക. പുതിയ സവിശേഷത വരുന്നതോടെ ആപ്പ് ഉപയോഗിക്കുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ ഡാർക്ക് തീം തിരഞ്ഞെടുക്കാൻ സാധിക്കും. ഇരുണ്ട ചാര നിറത്തിലാണ് വാട്സ്ആപ്പ് ഡാർക്ക് മോഡ് വന്നിരിക്കുന്നത്.
undefined
പല ആപ്പുകളിലും കറുപ്പ് നിറമാണ് ഡാർക്ക് മോഡിൽ ലഭിക്കുക. ചാറ്റുകൾ ഇരുണ്ട നിറത്തിൽ കാണാൻ സാധിക്കും മെസേജുകൾ ഗ്രീൻ ബബിളുകളിലാണ് കാണുക. വാട്ട്സ്ആപ്പിന്‍റെ നിറമായ പച്ചയും വെള്ളയും എന്നതിൽ നിന്ന് പച്ച ഒഴിവാക്കാതെ അതിനൊത്ത ഇരുണ്ട നിറമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.
വാട്ട്സ്ആപ്പ് ഡാര്‍ക്ക് മോഡ് ലഭിക്കാന്‍ ചെയ്യേണ്ടത്
വാട്ട്സ്ആപ്പ് ഡാര്‍ക്ക് മോഡ് ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് പുതിയ ബീറ്റ പതിപ്പിലൂടെ അപ്ഡേറ്റ് ചെയ്യാം. നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നോ, അല്ലെങ്കില്‍ എപികെ ഫയലായോ ആൻഡ്രോയിഡിനായുള്ള വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പായ 2.20.13 ഡൗണ്‍ലോഡ് ചെയ്യാം.
അപ്ലികേഷന്‍റെ ഏറ്റവും പുതിയ ബീറ്റപതിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ പ്രധാന ചാറ്റ് സ്ക്രീന്‍റെ വലത് വശത്ത് മുകളില്‍ കാണുന്ന മൂന്ന് കുത്തുകള്‍ ടാപ്പ് ചെയ്യുക. അതില്‍ സെറ്റിംഗ്സ് സെലക്ട് ചെയ്യുക. അതില്‍ ചാറ്റ് എന്നത് സെലക്ട് ചെയ്യുക. അതില്‍ തീം എന്നത് സെലക്ട് ചെയ്യുക. അതില്‍ ഡാര്‍ക്ക് തീം ഓപ്ഷന്‍ കാണാം.
ആന്‍ഡ്രോയ്ഡ് 10 ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് സിസ്റ്റം ഉപയോഗിക്കാനുള്ള തീം തിരിച്ചറിയാനുള്ള 'സിസ്റ്റം ഡിഫോള്‍ട്ട്' ഓപ്ഷന്‍ ഉണ്ടാകും. ഇത് വഴി തീം ലൈറ്റ് ഡാര്‍ക്ക് ആക്കി മാറ്റാം.