30 ലക്ഷം അക്കൗണ്ടുകളെ ഗെറ്റ്ഔട്ട് അടിച്ച് വാട്ട്സ്ആപ്പ്

By Web Team  |  First Published Sep 2, 2021, 1:21 PM IST

വാട്ട്‌സ്ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അക്കൗണ്ടുകള്‍, വാട്ട്സ്ആപ്പിന്‍റെ പരാതി നല്‍കാനുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വാട്ട്‌സ്ആപ്പ് നടപടിയെടുത്തത്.


ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്ത വാട്ട്‌സാപ്പ് ആപ്ലിക്കേഷന്റെ മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തി. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിനും ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ നടത്തിയ മുതല്‍ വിശകലനത്തെ തുടര്‍ന്നാണിത്. വാട്ട്‌സ്ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അക്കൗണ്ടുകള്‍, വാട്ട്സ്ആപ്പിന്‍റെ പരാതി നല്‍കാനുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വാട്ട്‌സ്ആപ്പ് നടപടിയെടുത്തത്.

ഇന്ത്യയിലും ലോകത്തിലുടനീളം ഇത്തരത്തിലുള്ള ദുരുപയോഗം നടത്തിയ ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് സന്ദേശമയയ്ക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന അക്കൗണ്ടുകളില്‍ 95 ശതമാനവും ഇന്ത്യയിലാണ് ഉള്ളതെന്നും കമ്പനി കണ്ടെത്തി. 73 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത വിലക്ക് അംഗീകരിച്ചതായും വാട്ട്‌സ്‌സ്ആപ്പ് വെളിപ്പെടുത്തി.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!