മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ലെ ബില്‍ഡ് ഇന്‍ മെയില്‍ ക്ലെയ്ന്‍റ് ഉപയോഗിച്ച് ജി-മെയിലുകള്‍ ഉപയോഗിക്കുന്നവരുടെ പല സന്ദേശങ്ങളും ഡിലീറ്റായി പോകുന്നു.
ദില്ലി: ലക്ഷക്കണക്കിന് ജി-മെയില്‍ ഉപയോക്താക്കളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. വിന്‍ഡോസ് 10 അപ്ഡേഷന് ശേഷം എംഎസ് പവര്‍ യൂസര്‍ ഉപയോഗിച്ച് ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ പ്രശ്നം നേരിട്ടിരിക്കുന്നത് എന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ലെ ബില്‍ഡ് ഇന്‍ മെയില്‍ ക്ലെയ്ന്‍റ് ഉപയോഗിച്ച് ജി-മെയിലുകള്‍ ഉപയോഗിക്കുന്നവരുടെ പല സന്ദേശങ്ങളും ഡിലീറ്റായി പോകുന്നു. നിര്‍ദേശം കൊടുക്കാതെ തന്നെ പല മെയിലുകളും സ്പാം എന്ന് മാര്‍ക്ക് ചെയ്യപ്പെടുന്നു തുടങ്ങിയ പരാതികളാണ് ഉയരുന്നത്.
undefined
ജി-മെയില്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് കമ്യൂണിറ്റിയില്‍ ഒരു യൂസര്‍ എഴുതിയത് ഇങ്ങനെയാണ്,- "ഞാന്‍ എന്‍റെ ഗൂഗിള്‍ അക്കൌണ്ട് എംഎസ് മെയില്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചില മെയിലുകള്‍ക്ക് ഞാന്‍ മറുപടി നല്‍കുമ്പോള്‍ പിന്നീട് ആ മെയിലുകള്‍ സെന്‍റ് ഐറ്റം, ഔട്ട് ബോക്സ് എന്നീ ഫോള്‍ഡറുകളില്‍ കാണുന്നില്ല. ഇത് ജി-മെയില്‍ വെബ് പതിപ്പിലും കണ്ടെത്താന്‍ സാധിച്ചില്ല, എന്‍റെ അനുവാദം ഇല്ലാതെ തന്നെ അത് അപ്രത്യക്ഷമായിരിക്കുന്നു".
ഇതിനോട് പ്രതികരിച്ച ജി-മെയില്‍ അധികൃതര്‍ ഇത് ജി-മെയിലിന്‍റെ ഭാഗത്ത് നിന്നുള്ള പ്രശ്നമോ സര്‍വര്‍ തകരാറോ അല്ലെന്നും. വിന്‍ഡോസ് 10 അപ്ഡേഷന്‍റെ പ്രശ്നമാകാം എന്നും അറിയിച്ചു. അതേ സമയം മൈക്രോസോഫ്റ്റ് കമ്യൂണിറ്റിയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ചിലര്‍ താല്‍ക്കാലിക പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്. രണ്ട് സെന്‍റ് ഐറ്റം ഫോള്‍ഡര്‍ ഉണ്ടാക്കുക എന്നതാണ് ചില യൂസര്‍മാര്‍ നിര്‍ദേശിക്കുന്ന പരിഹാരം. എന്നാല്‍ ഇത് ശശ്വതമായ പരിഹാരം അല്ലെന്നും ചിലര്‍ മറുപടി പറയുന്നു. മൈക്രോസോഫ്റ്റ് തന്നെ അപ്ഡേറ്റിലൂടെ പരിഹാരം നല്‍കണം എന്നാണ് ആവശ്യം.
അതേ സമയം മൈക്രോസോഫ്റ്റ് മെയില്‍ ആപ്പിലെ പ്രശ്നത്തില്‍ ഏറെ പരാതികള്‍ മൈക്രോസോഫ്റ്റ് കമ്യൂണിറ്റിയില്‍ ഉയരുന്നുണ്ട്. മൈക്രോസോഫ്റ്റിന്‍റെ വിശദീകരണം ഇതുവരെ വന്നില്ലെന്നാണ് വാര്‍ത്ത പുറത്തുവിട്ട ഫോര്‍ബ്സ് പറയുന്നത്.