ഫേസ്ബുക്കിന് ഇരുട്ടടിയായി വോഡഫോണ്‍ തീരുമാനം; ലിബ്ര വീണ്ടും പ്രതിസന്ധിയില്‍

By Web Team  |  First Published Jan 23, 2020, 6:31 PM IST

ലി​​​​ബ്ര​​​​യ്ക്കെ​​​​തി​​​​രേ അ​​​മേ​​​രി​​​ക്ക​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പ് ശ​​​​ക്ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു കമ്പനികളുടെ പി​​​​ന്മാ​​​​റ്റം. നേരത്തെ കമ്പനികളുടെ പിന്‍മാറ്റത്തില്‍ ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു.


ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്രയുടെ പ്രയോജകരില്‍ നിന്നും വോഡഫോണും പടിയിറങ്ങി. ഇതോടെ ലിബ്ര അസോസിയേഷനുമായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പത്താമത്തെ കമ്പനിയാണ് വോഡഫോണ്‍. നേരത്തെ പേപാല്‍, മാസ്റ്റര്‍കാര്‍ഡ്, വീസ, ഇ-ബേയ് തുടങ്ങിയ കമ്പനികള്‍ ഫേസ്ബുക്കിന്‍റെ ഡിജിറ്റല്‍ കറന്‍സി ലിബ്രയുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. ഫേസ്ബുക്കിലെ ഇ-കോമേഴ്സ് ആവശ്യങ്ങള്‍ക്കും മറ്റും വികസിപ്പിച്ച ഡിജിറ്റല്‍ കറന്‍സിയാണ് ലിബ്ര.

ലി​​​​ബ്ര​​​​യ്ക്കെ​​​​തി​​​​രേ അ​​​മേ​​​രി​​​ക്ക​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പ് ശ​​​​ക്ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു കമ്പനികളുടെ പി​​​​ന്മാ​​​​റ്റം. നേരത്തെ കമ്പനികളുടെ പിന്‍മാറ്റത്തില്‍ ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു. ലി​​​​ബ്ര​​​​യി​​​​ൽ തു​​​​ട​​​​രേ​​​​ണ്ട​​​​തി​​​​ല്ല എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തെ മാ​​​​നി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും പ​​​​ദ്ധ​​​​തി ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്നും ലി​​​​ബ്ര​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഫേ​​​​സ്ബു​​​​ക്ക് എ​​​​ക്സി​​​​ക്യൂ​​ട്ടീ​​​​വ് ഡേ​​​​വി​​​​ഡ് മാ​​​​ർ​​​​ക്ക​​​​സ് പ​​​​റ​​​​ഞ്ഞിരുന്നു.​

Latest Videos

undefined

Read More: ലക്ഷം കോടി ബിസിനസ്സില്‍ ഗൂഗിള്‍, പിച്ചെയുടെ മിടുക്ക്; അടുത്തത് ഫേസ്ബുക്ക്?

ലി​​​​ബ്ര​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സ​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​നെ യു​​​​എ​​​​സ് ഹൗ​​​​സ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ക​​​​മ്മി​​​​റ്റി വി​​​​ളി​​​​പ്പി​​​​ച്ചി​​​​രുന്നു. എന്നാല്‍ ഫേസ്ബുക്ക് നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്നാണ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ യു​​​​എ​​​​സ് ഹൗ​​​​സ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ക​​​​മ്മി​​​​റ്റിയിലെ ചില വൃത്തങ്ങള്‍ പറഞ്ഞത്. 

ക​​​ഴി​​​ഞ്ഞ ജൂ​​​​ണി​​​​ലാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ക്രി​​​​പ്റ്റോ ​​ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യ ലി​​​​ബ്ര പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​ പോ​​​​ലും ആ​​​​ശ്ര​​​​യി​​​​ക്കാ​​​​വു​​​​ന്ന ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന​​​​മെ​​​​ന്നാ​​​​ണ് ലി​​​​ബ്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചു ഫേ​​​​സ്ബു​​​​ക്ക് പ​​​​റ​​​ഞ്ഞ​​​ത്. 

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ രം​​​ഗ​​​ത്തു ത​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ​​​ലി​​​യ സ്വീ​​​കാ​​​ര്യ​​​ത ലി​​​ബ്ര​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ക്കാ​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലും ഫേസ്ബുക്കിനുണ്ടായിരുന്നു. എ​​​ന്നാ​​​ൽ, വി​​​മ​​​ർ​​​ശ​​​ന​​​ശ​​​ര​​​ങ്ങ​​​ളാ​​​ണ് ലി​​​ബ്ര​​​യെ വ​​​ര​​​വേ​​​റ്റ​​​ത്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ലിബ്ര നിയമ വിധേയമാകില്ല എന്നതാണ് ഏറ്റവും ഒടുവിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
 

click me!