വോഡാഫോണ്‍ 569 പ്ലാനില്‍ പ്രതിദിനം 3ജിബി ഡേറ്റ, സൗജന്യ കോളുകള്‍

By Web Team  |  First Published Nov 12, 2019, 8:01 PM IST

മികച്ച റീചാര്‍ജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതിനായി ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം ഇതോടെ കൂടുതല്‍ ഉയരത്തിലേക്കു കുതിക്കുകയാണ്. വോഡഫോണിന്റെ പുതിയ 569 രൂപ പദ്ധതിയും ഇതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല. 


മുംബൈ: ജിയോയുടെ കുതിപ്പിനെ പിടിച്ചുനിര്‍ത്താന്‍  വോഡഫോണ്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ പുറത്തിറക്കി. ഇതിന് 569 രൂപയാണ് വില. 3 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിനൊപ്പം 84 ദിവസത്തേക്ക് 100 എസ്എംഎസും ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. മുഴുവന്‍ കാലത്തേക്കും 252ജിബി ആണ് മൊത്തം ഡാറ്റ ആനുകൂല്യം. ഈ വര്‍ഷം ജൂണില്‍ ആരംഭിച്ച എയര്‍ടെല്ലിന്റെ 558 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി ഈ പ്ലാന്‍ മത്സരിക്കുന്നു. 

മികച്ച റീചാര്‍ജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതിനായി ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം ഇതോടെ കൂടുതല്‍ ഉയരത്തിലേക്കു കുതിക്കുകയാണ്. വോഡഫോണിന്റെ പുതിയ 569 രൂപ പദ്ധതിയും ഇതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല. എയര്‍ടെല്‍ തങ്ങളുടെ 558 പ്ലാനിനു കീഴില്‍ പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, 3 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവ 82 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു. എയര്‍ടെല്‍ എക്സ്സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് സൗജന്യ ആക്‌സസ് പ്ലാനും ഇതോടൊപ്പം നല്‍കിയിരുന്നു. രണ്ട് പ്ലാനുകളും താരതമ്യപ്പെടുത്തുമ്പോള്‍, വോഡഫോണ്‍ പ്ലാനിനേക്കാള്‍ 11 രൂപയും രണ്ടു ദിവസ വാലിഡിറ്റിയും എയര്‍ടെല്ലില്‍ കുറവാണെന്നും കാണാം. ഫലത്തില്‍ ഉപയോക്താവിന് ഏതെടുത്താലും ഒരു ഗുണം!

Latest Videos

undefined

ഉയര്‍ന്ന ഡാറ്റാ വേഗതയും പ്രീമിയം ഉപഭോക്തൃ സേവന അനുഭവവും വാഗ്ദാനം ചെയ്യുന്ന റെഡ് എക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാനും ഇതോടൊപ്പം വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിധിയില്ലാത്ത ഡാറ്റയും ഉപയോക്താക്കള്‍ക്കുള്ള കോളുകളും ഉപയോഗിക്കുന്നതിന് 999 രൂപയാണ് നല്‍കേണ്ടത്. കോളിംഗ് ആനുകൂല്യങ്ങള്‍, യാത്രാ ആനുകൂല്യങ്ങള്‍, വിനോദ ആനുകൂല്യങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര റോമിംഗ് യാത്രാ ആനുകൂല്യങ്ങളില്‍ ഏഴ് ദിവസത്തെ ഡാറ്റയും കോളുകളും സൗജന്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. 

കൂടാതെ, ലോകമെമ്പാടുമുള്ള എയര്‍പോര്‍ട്ട് ലോഞ്ചിലേക്ക് സൗജന്യ ആക്‌സസ് ഉണ്ട്. ഹോട്ടല്‍ ബുക്കിംഗിനും മ്യൂസിയങ്ങളിലേക്കുള്ള ടിക്കറ്റിനും വിദേശ യാത്രകളിലെ ആകര്‍ഷണങ്ങള്‍ക്കും വരിക്കാര്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, സീ 5, വോഡഫോണ്‍ പ്ലേ എന്നിവ പോലുള്ള വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് ഒരു മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. 

click me!