Vi 5G Test : 5ജി ട്രയലില്‍ എന്‍ആര്‍ ശേഷി വഴി 5ജി വോയ്‌സ് വിജയകരമായി അവതരിപ്പിച്ച് വി

By Web Team  |  First Published Feb 18, 2022, 8:34 AM IST

സര്‍ക്കാര്‍ അനുവദിച്ച സ്‌പെക്ട്രത്തിലൂടെ ഗുജറാത്തിലെ ഗാന്ധി നഗര്‍, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളിലാണ് വി 5ജി ട്രയല്‍ നടത്തുന്നത്.


ഗാന്ധിനഗര്‍: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ (Vi) സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായി ചേര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ (Gandhi Nagar) നടത്തിയ 5ജി ട്രയലില്‍ ന്യൂ റേഡിയോയിലൂടെ 5ജി വോയ്‌സ് (5G Voice) വിജയകരമായി അവതരിപ്പിച്ചു. ഇത് നടപ്പാക്കി കഴിഞ്ഞാല്‍ വി വരിക്കാര്‍ക്ക് 5ജി വഴി ഉന്നത ശേഷിയുള്ള വോയ്‌സ് അനുഭവങ്ങള്‍ ലഭിക്കാന്‍ സഹായകമാകും.

സര്‍ക്കാര്‍ അനുവദിച്ച സ്‌പെക്ട്രത്തിലൂടെ ഗുജറാത്തിലെ ഗാന്ധി നഗര്‍, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളിലാണ് വി 5ജി ട്രയല്‍ നടത്തുന്നത്. വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ക്ക് 5ജി ശൃംഖല ഉപയോഗിക്കുന്നതാവും ഈ സംവിധാനം.

Latest Videos

undefined

ഉന്നതമായ നെറ്റ്വര്‍ക്ക് വഴി ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വേഗതയേറിയ 5ജി ആണ് തങ്ങള്‍ കൈവരിച്ചിട്ടുള്ളത്. വോയ്‌സ് ഓവര്‍ ന്യൂ റേഡിയോ സേവനം വിജയകരമായി പരീക്ഷിച്ച തങ്ങള്‍ 5ജി ശൃംഖലയിലെ ഏറ്റവും മികച്ച കോള്‍ ഗുണമേന്‍മ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5ജി നെറ്റ്വര്‍ക്ക് ഇപ്പോള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍

5ജി നെറ്റ്വര്‍ക്ക് ഇപ്പോള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍. 'ഇന്ത്യ ടെലികോം 2022' ബിസിനസ് എക്സ്പോയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 6ജി നിലവാരം വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കാളിത്തത്തിനും മന്ത്രി ഊന്നല്‍ നല്‍കി. രാജ്യം സ്വന്തമായ 4ജി കോര്‍ & റേഡിയോ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി നെറ്റ്വര്‍ക്കും അതിന്റെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. രാജ്യം ഇന്ന് 6ജി നിലവാരത്തിന്റെ വികസനത്തില്‍, 6ജിയെക്കുറിച്ചുള്ള ചിന്താ പ്രക്രിയയില്‍ പങ്കാളികളാണ്,' വൈഷ്ണവ് പറഞ്ഞു.

ടെലികോം ഓപ്പറേറ്റര്‍മാര്‍ 2022-ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലം വരും മാസങ്ങളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സെഷനില്‍ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത വരുന്നത്. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമായി 5 ജിക്ക് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഡിസൈന്‍ നേതൃത്വത്തിലുള്ള നിര്‍മ്മാണത്തിനായി ഒരു പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു.

സ്പെക്ട്രം ലേല നടപടികള്‍ ഓഗസ്റ്റില്‍ നടക്കുമെന്നും തുടര്‍ന്ന് സേവനങ്ങള്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ 5ജി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ സാങ്കേതിക മന്ത്രി പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായവുമായി 5ജി പുറത്തിറക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും, മാര്‍ച്ചോടെ അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും പറയുന്നു. 'മാര്‍ച്ച് അവസാനത്തോടെ, ഞങ്ങള്‍ ലേല പ്രക്രിയയ്ക്ക് ആവശ്യമായ എല്ലാം തയ്യാറായിക്കഴിഞ്ഞു. ജൂലൈ-ഓഗസ്റ്റില്‍ എവിടെയെങ്കിലും ലേല നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ''സാങ്കേതിക മന്ത്രി പറഞ്ഞു.

ചില പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍ 2022 അവസാനത്തോടെ 5ജി നെറ്റ്വര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 2021-ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ (DoT) സ്ഥിരീകരിച്ചു. ഇന്ത്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലഖ്നൗ, ഗാന്ധിനഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 5ജി ട്രയലുകള്‍ ഈ സ്ഥലങ്ങളില്‍ ആദ്യം നടത്തിയതിനാല്‍, ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആദ്യം 5ജി ലഭിക്കും. ഇത് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗതയും കുറഞ്ഞ ലേറ്റന്‍സിയും ഡാറ്റ നെറ്റ്വര്‍ക്കുകള്‍ക്ക് കൂടുതല്‍ ശേഷിയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

5G വിലകളുടെ വിശദാംശങ്ങള്‍ ഇപ്പോഴും വിരളമാണെങ്കിലും, അടുത്തിടെയുള്ള താരിഫ് വര്‍ദ്ധനകളും ഓപ്പറേറ്റര്‍മാരും പ്രതിമാസം 300 രൂപയുടെ ARPU ലക്ഷ്യമിടുന്നത് കണക്കിലെടുക്കുമ്പോള്‍, ഏറ്റവും പുതിയ നെറ്റ്വര്‍ക്കിന്റെ വിലകള്‍ 4ജി-യില്‍ കുറവായിരിക്കില്ലെന്നാണ് സൂചന. 'കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരെ ആകര്‍ഷിക്കുന്നതിനും അപ്ഗ്രേഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അവ 4ജി വിലകള്‍ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, നെറ്റ്വര്‍ക്കിന് വിപുലമായ കവറേജും ഡാറ്റാ വേഗതയും ലഭിച്ചുകഴിഞ്ഞാല്‍, ഓപ്പറേറ്റര്‍മാര്‍ ഒടുവില്‍ വില കൂട്ടുക തന്നെ ചെയ്യും.

click me!