പണം നല്‍കിയാലെ ആ ഫീച്ചര്‍ നല്‍കൂ; നിലപാട് വ്യക്തമാക്കി ട്വിറ്റര്‍

By Web Team  |  First Published Mar 24, 2023, 10:26 PM IST

നിലവിലെ കമ്പനിയുടെ തീരുമാനമനുസരിച്ച് ട്വിറ്ററ്‍ ബ്ലൂ വരിക്കാർക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ. ടെക്സ്റ്റ് മെസേജ് വഴിയുള്ള വെരിഫിക്കേഷൻ ഓണായ അക്കൗണ്ടുകളിൽ മാർച്ച് 20 ന് ശേഷമിത്  ഓട്ടോമാറ്റിക് ആയി ഓഫാകും.


നി ട്വിറ്ററിലെ ടൂ ഫാക്ടർ ഓതന്റിക്കേഷനും പണം നൽകണം. ട്വിറ്ററിൽ ഇൻബിൽറ്റ് ആയി നൽകുന്ന എസ്എംഎസ് വഴി നൽകുന്ന ടു ഫാക്ടർ ഓതന്‍റിക്കേഷനാണ് പണം ഈടാക്കുന്നത്. മാർച്ച് 20 മുതലാണ് ഈ മാറ്റം നിലവിൽ വന്നത്. ട്വിറ്റർ ബ്ലൂവിന്‍റെ വരിക്കാർക്ക് മാത്രമാണ് ടൂ ഫാക്ടർ ഓതന്റിക്കേഷൻ സേവനം നല്‍കുന്നത്.

പുതിയൊരു ഫോണിൽ ട്വിറ്റർ ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു വെരിഫിക്കേഷൻ കോഡ് എസ്എംഎസായി വരും.  ഈ കോഡ് നല്കിയാലേ അക്കൗണ്ടിൽ ലോഗിൻ ചെയ്യാനാകൂ. മറ്റുള്ളവർ യൂസർ നെയിമും പാസ് വേഡും സ്വന്തമാക്കുന്നത് തടയാനായാണ് അധിക സുരക്ഷയ്ക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിനെ കൂടാതെ ഭൂരിപക്ഷം ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. 

Latest Videos

undefined

നിലവിലെ കമ്പനിയുടെ തീരുമാനമനുസരിച്ച് ട്വിറ്ററ്‍ ബ്ലൂ വരിക്കാർക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ. ടെക്സ്റ്റ് മെസേജ് വഴിയുള്ള വെരിഫിക്കേഷൻ ഓണായ അക്കൗണ്ടുകളിൽ മാർച്ച് 20 ന് ശേഷമിത്  ഓട്ടോമാറ്റിക് ആയി ഓഫാകും. ഫോൺ നമ്പർ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യപ്പെടില്ല.ട്വിറ്ററിന്റെ ഐഓഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾ 900 രൂപയാണ് ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷനുള്ള നിരക്കായി നല്കേണ്ടത്. 

ട്വിറ്റർ വെബ്ബ് ഉപഭോക്താവ് ആണെങ്കിൽ 650 രൂപ നല്കണം. സെക്യൂരിറ്റി കീ, ഒതന്റിക്കേറ്റർ ആപ്പ് ഒക്കെ ഉപയോഗിക്കുന്നതിൽ തടസം നേരിടില്ല. ടൂ ഫാക്ടർ ഒതന്റിക്കേഷൻ മാറ്റാൻ ട്വിറ്ററിലെ ക്ലിക്ക് ഓൺ പ്രൊഫൈൽ പിക്ചർ ക്ലിക്ക്ചെയ്യണം അതിനു ശേഷം സെറ്റിങ്സ് ആന്റ് പ്രൈവസിയിൽ പോയി സെക്യൂരിറ്റി അക്കൗണ്ട് ആന്റ് അക്കൗണ്ട് ആക്സസ് ക്ലിക്ക് ചെയ്യണം. അതിനു ശേഷം സെക്യൂരിറ്റി -ടു ഫാക്ടർ ഓതന്റിക്കേഷൻ എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്താൽ മതിയാകും. സെക്യൂരിറ്റി കീ തിരഞ്ഞെടുത്താൽ പാസ് വേഡിന് പുറമെ ഒരു സെക്യൂരിറ്റി കീ കൂടി തയ്യാറാക്കി ഓർത്തു വെക്കണം.

ആകർഷകമായ ഓഫറുമായി ജിയോ ; ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

click me!