Twitter : ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

By Web Team  |  First Published Jun 22, 2022, 10:27 PM IST

ഈ ഫീച്ചർ നിലവിൽ വരുന്നതോടെ  ഉപയോക്താക്കൾക്ക് തങ്ങളുടെ വിശദമായ ആശയങ്ങളും ചിന്തകളും പങ്കിടാൻ അവസരമൊരുങ്ങും.


നി ട്വിറ്ററിൽ കുറിക്കാൻ ചുരുങ്ങിയ വാക്കുകൾ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ട. വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അവസരമൊരുക്കുകയാണ് ട്വീറ്റർ (Twitter). വരും ആഴ്ചകളിൽ ഈ സൗകര്യം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇക്കാര്യം ട്വിറ്റർ സൂചിപ്പിച്ചിരുന്നു.  

ഈ ഫീച്ചർ നിലവിൽ വരുന്നതോടെ  ഉപയോക്താക്കൾക്ക് തങ്ങളുടെ വിശദമായ ആശയങ്ങളും ചിന്തകളും പങ്കിടാൻ അവസരമൊരുങ്ങും. ട്വീറ്റിന് ഏർപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ പരിധിക്കപ്പുറം എഴുതാനും ത്രെഡുകൾ സൃഷ്‌ടിക്കാനുമുള്ള ഫീച്ചർ നേരത്തെ ട്വീറ്ററിലുണ്ട്.
 
പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ട്വിറ്റർ നോട്ട്സ് ഫീച്ചർ പരീക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ട്വീറ്ററിൽ വിശദമായ പോസ്റ്റുകൾ എഴുതാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. അത് ഡ്രാഫ്റ്റായി സേവ് ചെയ്യാനോ ഷെയർ ചെയ്യാനോ ഓപ്ഷനുമുണ്ട്.

Latest Videos

undefined

ആപ്പ് ഗവേഷകയായ നിമ ഓവ്ജിയാണ് ഏപ്രിലിൽ പുതിയ ഫീച്ചറിനെ സംബന്ധിച്ച ചില സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. ഉപയോക്താക്കൾക്ക് അവരുടെ ലോംഗ്-ഫോം പോസ്റ്റുകൾ പിന്തുടരുന്നവരുമായി ഷെയർ ചെയ്യാനോ, വെബിൽ ഷെയർ ചെയ്യുന്നതിനോ ലിങ്കുകൾ ക്രിയേറ്റ് ചെയ്യാനാകും.  ഈ ഫീച്ചറിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ "ഉടൻ" പങ്കിടുമെന്ന് കമ്പനി ടെക്ക്രഞ്ചിനോട് പറഞ്ഞിരുന്നു. എന്നാൽ  ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചിട്ടുണ്ട്.

2017ലാണ് ട്വീറ്റുകളുടെ വാക്കുകളുടെ പരിധി 140 ൽ നിന്ന് 280 ആയി ട്വീറ്ററ്‍  പ്രഖ്യാപിച്ചത്.പക്ഷേ ട്വീറ്റര്‍ എന്ന പ്ലാറ്റ്‌ഫോമിലൂടെ വിശദമായ കുറിപ്പ് പങ്കിടാൻ ആഗ്രഹിക്കുന്ന ആളുകളെ ഇത് സഹായിച്ചില്ല.

click me!