ഈയിടെ ഒരു ട്വീറ്റിലൂടെ ‘ട്വിറ്റര്‍ സപ്പോര്‍ട്ട്’ ടീമാണ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫ്‌ളീറ്റ്‌സ് സ്റ്റോറികളില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചത്.
ട്വിറ്ററിന്‍റെ ഫ്ലീറ്റ്സില്‍ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തില്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കാനുള്ള ഫീച്ചര്‍ വന്നു. ട്വിറ്ററിന്‍റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറാണ് ഫ്‌ളീറ്റ്സ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭിക്കും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലേതുപോലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റുകൾ ഡിസപ്പിയറിംഗ് സ്റ്റോറി രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണ് ട്വിറ്റര്‍ ഫ്‌ളീറ്റ്‌സ്.
ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റ് ഇരുപത്തിനാല് മണിക്കൂര്‍ നേരം പ്ലാറ്റ്‌ഫോമില്‍ ഇടാൻ സാധിക്കും. ഇതിനുശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഫ്‌ളീറ്റ്‌ലൈന്‍ എന്ന് ട്വിറ്റര്‍ വിളിക്കുന്ന സ്‌ക്രീനിന്റെ മുകള്‍ ഭാഗത്താണ് ഈ പോസ്റ്റുകള്‍ അഥവാ ഫ്‌ളീറ്റുകള്‍ കാണാന്‍ കഴിയുന്നത്.
Your Fleets just got an upgrade.
Now you can express yourself in the conversation with stickers. Add GIFs and Twemojis to a Fleet by tapping the 🙂 icon, on Android and iOS. pic.twitter.com/Ihh9ZZh70a
undefined
ഈയിടെ ഒരു ട്വീറ്റിലൂടെ ‘ട്വിറ്റര്‍ സപ്പോര്‍ട്ട്’ ടീമാണ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫ്‌ളീറ്റ്‌സ് സ്റ്റോറികളില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചത്. സ്റ്റിക്കറുകള്‍ ചേര്‍ക്കാനായി സ്‌ക്രീനിന്റെ താഴെയുള്ള സ്‌മൈലി ഫേസ് ഐക്കണില്‍ ടാപ്പ് ചെയ്യുക. തങ്ങളുടെ സ്റ്റോറികളില്‍ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ കഴിയും.
തീജ്വാല, ഹൃദയം, ചിരിക്കുന്ന മുഖം, ചിന്തിക്കുന്ന മുഖം തുടങ്ങി ചില ജനപ്രിയ ഇമോജികളുടെ ആനിമേറ്റഡ് വകഭേദങ്ങളാണ് ട്വിമോജികള്‍. സ്റ്റിക്കറുകളുടെ വലുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിയും. സ്‌റ്റോറികളില്‍ ചേര്‍ക്കുന്നതിന് ഈ സ്റ്റിക്കറുകളില്‍ ടാപ്പ് ചെയ്താല്‍ മാത്രം മതി.