ജനിച്ച് 16 കൊല്ലത്തിന് ശേഷം ട്വിറ്റര്‍ ആ തീരുമാനം എടുത്തു; ട്വീറ്റ് എഡിറ്റ് ചെയ്യാം.!

By Web Team  |  First Published Sep 2, 2022, 11:12 AM IST

“നിങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വീറ്റില്‍ കാണുകയാണെങ്കിൽ,  എഡിറ്റ് ബട്ടൺ നിങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം” പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 


സന്‍ഫ്രാന്‍സിസ്കോ: ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍. എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഈ ഫീച്ചർ ഇപ്പോള്‍ ഇന്‍റേണല്‍ ടെസ്റ്റിംഗിലാണെന്നും. വരും ആഴ്ചകളിൽ പുറത്തിറക്കുമെന്നും ട്വിറ്റർ പറയുന്നു. 

“നിങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വീറ്റില്‍ കാണുകയാണെങ്കിൽ,  എഡിറ്റ് ബട്ടൺ നിങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം” പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 

Latest Videos

undefined

നിലവിൽ, ട്വിറ്ററിൽ ഒരിക്കൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഏതെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാൽ ആ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയെ നിവൃത്തിയുള്ളൂ. എഡിറ്റ് ട്വീറ്റ് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അതില്‍ തെറ്റോ മറ്റൊ ഉണ്ടെങ്കില്‍ പരിഹരിക്കാം.

എന്നാല്‍ ഏത് സമയത്തും ട്വീറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിന് സമയ പരിധിയുണ്ട്. ഒരു ട്വീറ്റ്  പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. "അക്ഷരത്തെറ്റുകൾ പരിഹരിക്കുക, വിട്ടുപോയ ഹാഷ് ടാഗുകൾ ചേർക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം" ​​കമ്പനി പുതിയ ഫീച്ചര്‍ വിശദീകരിക്കുന്നു.

എല്ലാ ട്വിറ്റർ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭിക്കുമോ? ഇല്ല എന്നാണ് ട്വിറ്ററിന്‍റെ ഉത്തരം. എഡിറ്റ് ട്വീറ്റ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. എന്നാല്‍ ഇത് താല്‍ക്കാലികമായ ഒരു സജ്ജീകരണമായിരിക്കും. എഡിറ്റ് ട്വീറ്റ് ഇന്‍റേണലായി പരീക്ഷിക്കുകയാണെന്നും. വരും ആഴ്ചകളിൽ ട്വിറ്റർ ബ്ലൂ വരിക്കാര്‍ക്ക് ആദ്യം ഇത് ലഭിക്കും എന്നുമാണ് ട്വിറ്റര്‍ പറയുന്നത്. പണം കൊടുത്ത് ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണ് ട്വിറ്റർ ബ്ലൂ വരിക്കാര്‍.

അവരുടെ സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി പുതിയ എഡിറ്റ് ഫീച്ചര്‍ ഇവര്‍ക്ക് ലഭിക്കും. ആദ്യം ഈ ഫീച്ചര്‍ ഏതെങ്കിലും ചില രാജ്യങ്ങളില്‍ നടപ്പിലാക്കി ഉപയോഗം പഠിച്ച ശേഷം ആയിരിക്കും ലോകമെങ്ങും ഈ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് ട്വിറ്റര്‍ പറയുന്നത്.

സർക്കാർ ഏജൻ്റുമാരെ കമ്പനിയിൽ നിയമിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല എന്ന് ട്വിറ്റര്‍

click me!