പുത്തൻ ഉദയം; ലോകത്ത് ഇന്ത്യ പതിക്കുന്ന ഡിജിറ്റൽ മുദ്ര

By Web Team  |  First Published Sep 18, 2023, 1:10 PM IST

21-ാം നൂറ്റാണ്ടിൽ 'ഡാറ്റ'യ്ക്കുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ല. 'ഡാറ്റ' എന്ന പദം യുഎസ് ഗവൺമെന്റ് ശേഖരിക്കുന്ന സാമ്പത്തിക, വാണിജ്യ, സാങ്കേതിക, പ്രതിരോധ വിവരങ്ങളെയാണ് സൂചിപ്പിക്കുന്നത്. സൈബർ സുരക്ഷ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ ഇത് നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യ  'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' വളരെ ഉത്തരവാദിത്തത്തോടെയും ആഗോള പ്രയോജനത്തിനായും ഉപയോഗിക്കണമെന്നും ഇന്ത്യ എപ്പോഴും നിർബന്ധിക്കുന്നത്.- അജയ് ലെലെ


ഇന്ത്യയുടെ അധ്യക്ഷതയിൽ തലസ്ഥാനമായ ദില്ലിയിൽ അടുത്തിടെ നടന്ന 'ജി-20' ഉച്ചകോടി പലതരത്തിലും രാജ്യത്തിന് വഴിത്തിരവുണ്ടാക്കിയ ഒന്നായിരുന്നു. ജി-20 രാജ്യങ്ങൾക്കായുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനായുള്ള(ഡിപിഐ) ചട്ടക്കൂടാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ദില്ലി പ്രഖ്യാപനത്തിൽ, നിലവിലെ സംവിധാനത്തിന് ബദലായി വികസിതമായ ഡിപിഐ സംവിധാനം രൂപപ്പെടുത്തുന്നതിന് ജി-20 രാജ്യങ്ങളുടെ നേതാക്കൾ പിന്തുണ അറിയിച്ചത് തന്നെ വലിയ നേട്ടമായി കാണാം.

സാമൂഹിക തലത്തിൽ ഈ സൗകര്യങ്ങൾ 'ഡിപിഐ'യിലൂടെ ലഭിക്കുമ്പോൾ ഉണ്ടാകുന്ന എളുപ്പവും നേട്ടങ്ങളും ഈ നേതാക്കൾ തിരിച്ചറിഞ്ഞു. അതുപോലെ, അന്താരാഷ്ട്ര തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിയന്ത്രണത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനും ഈ ലോക നേതാക്കൾ സമ്മതം അറിയിച്ചിട്ടുണ്ട്. 

Latest Videos

undefined

ദില്ലി പ്രഖ്യാപനത്തിന്  മുമ്പ്, വിഷയത്തിൽ സമവായത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, പ്രഖ്യാപനത്തിൽ സമവായത്തിലെത്തുന്നത് സംബന്ധിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. റഷ്യ -യുക്രൈൻ യുദ്ധത്തിനറെ പശ്ചാത്തലവും, നാറ്റോ അംഗങ്ങളായ റഷ്യയും ചൈനയും ജി 20 ഗ്രൂപ്പിൽ ഉണ്ടായിട്ടും എല്ലാ രാജ്യങ്ങൾക്കുമിടയിൽ സമവായം നേടാൻ ജി20 ഷെർപ്പയ്ക്ക്  കഴിഞ്ഞു.

ഷെർപ്പയും സഹപ്രവർത്തകരുടെ സംഘവും ദില്ലി പ്രഖ്യാപനത്തിന്റെ നല്ല വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് മറ്റു രാജ്യങ്ങളും അതിലേക്കെത്തിക്കാൻ ആണെന്ന് തോന്നുന്നു. ഇത്തരത്തിൽ ആഗോള തലത്തിൽ നിലവിലും ഭാവിയിലും നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന വിഷയങ്ങൾക്കായി വാദിച്ചുകൊണ്ട് ഒരു സമവായത്തിലെത്തി. ആ പോയിന്റുകളിലൊന്നായിരുന്നു ഡിപിഐ.

ഇത് ഇന്ത്യയുടെ വലിയ വിജയം തന്നെയാണ്. 'ഗ്ലോബൽ സൗത്ത്' എന്നറിയുന്ന ഇന്ത്യ, ഡിജിറ്റൈസേഷനിലൂടെ സമൂഹത്തിന് എങ്ങനെ വലിയ പ്രയോജനങ്ങൾ നൽകാം എന്നതിനെക്കുറിച്ചുള്ള പാഠങ്ങൾ ലോകത്തെ വികസിത രാജ്യങ്ങളോട് പറയുന്നു. 'ജി-20'ലെ അംഗരാജ്യങ്ങളെല്ലാം ഇന്ത്യയുടെ 'ഡിപിഐ' എന്ന ആശയം ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സോഫ്റ്റ്‌വെയർ വികസനത്തിൽ മുൻനിര രാജ്യമായി ഇന്ത്യ അറിയപ്പെടുന്നു എന്നതാണ് ഇതിന് ഏറ്റവും വലിയ കാരണം. 

ഇന്ന് ലോകത്തെ ഒട്ടുമിക്ക ഐടി കമ്പനികളും ഇന്ത്യൻ വംശജരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അതുപോലെ, വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ വികസിത രാജ്യങ്ങളിൽ, ബാങ്കിംഗ് മേഖല മുതൽ വിദ്യാഭ്യാസം, പ്രതിരോധ മേഖലകളിൽ വരെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമായി, സമീപകാലത്ത്, 'ഡിപിഐ'യുടെ മൂന്ന് അടിസ്ഥാന വശങ്ങളിൽ ഇന്ത്യ വിജയം കാണിച്ചു. ഒന്ന് ലൈവ് ഫാസ്റ്റ് പേയ്‌മെന്റ് അതായത് 'യുപിഐ', രണ്ടാമത്തേത് ഡിജിറ്റൽ ഐഡന്റിറ്റി, അതായത് ആധാർ. സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം എന്നതാണ് മൂന്നാമത്തേത്.

ഇവയിലൊന്നും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയോ എന്തെങ്കിലും തരത്തിലുള്ള പിഴവുകളോ പൊരുത്തക്കേടുകളോ ഇല്ല. അതുകൊണ്ടാണ് ആഗോള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാൻ സഹായിക്കുന്ന ഗ്ലോബൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ റിപ്പോസിറ്ററി (ജിഡിപിഐആർ) എന്ന ആശയം ഇന്ത്യ സ്വീകരിക്കുന്നത്.   അതായത് ആഗോള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനായി വെർച്വൽ രൂപത്തിൽ സൃഷ്ടിച്ച വിവരങ്ങളുടെ ശേഖരം.

ഇതൊക്കെ കൊണ്ടുതന്നെ ജി 20 രാജ്യങ്ങൾക്കായി ഇന്ത്യക്ക് ധാരാളം കാര്യങ്ങൾ നൽകാനാകുമെന്നും, അതിനാവശ്യമായ അനുഭവ പരിചയമുണ്ടെന്നം ലോക നേതാക്കൾക്ക് അറിയാം. 2016-ൽ ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കി. നോട്ട് നിരോധനത്തിന്റെ വിജയത്തെക്കുറിച്ചോ അതിന് പിന്നിലെ നയത്തെക്കുറിച്ചോ ഒരുപക്ഷെ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, എന്നാൽ ഇതിലൂടെ ഏറ്റവും കൂടുതൽ മാറ്റമുണ്ടാക്കിയത് ഡിജിറ്റൽ സാമ്പത്തിക ഇടപാട് രംഗമാണ്. ഇത്തരത്തിൽ ഇന്ത്യ കുറച്ചുകാലമായി ഡിജിറ്റൽ സാമ്പതിത്തിക രംഗത്ത് വിജയകരമായ ഇൻഫ്രാസ്ട്രക്ചർ പ്രദാനം ചെയ്തുവരുന്നുണ്ട്.

ഇതിൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), ജൻധൻ ബാങ്ക് അക്കൗണ്ട്, ആധാർ തുടങ്ങിയവ ഉൾപ്പെടുന്നു. അതുപോലെ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) ഇന്ത്യയുടെ ഡിജിറ്റൽ വാണിജ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. CoWIN പോലുള്ള ഒരു ആപ്പിലൂടെ ഇന്ത്യ കൊറോണയ്‌ക്കെതിരായ വാക്‌സിനേഷൻ വിജയകരമായി നടപ്പിലാക്കി.  ഈ നേട്ടങ്ങളെ ലോകം ഇപ്പോഴും വിസ്മയിച്ച് നിൽക്കുകയാണ്. തീർച്ചയായും ഈ വിജയം ഇന്ത്യൻ ജനങ്ങളുടേതു കൂടിയാണ്. അവർ ഡിജിറ്റൽ മീഡിയത്തെ  അതിവേഗം സ്വീകരിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ഇത്തരം വിജയകരമായ മാധ്യമങ്ങൾ സൃഷ്ടിക്കപ്പെടുന്നതിൽ അവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  

ദില്ലി പ്രഖ്യാപനത്തിൽ ‘ജിഡിപിഐആർ’ സംബന്ധിച്ച ഇന്ത്യയുടെ പദ്ധതിയെ എല്ലാ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സാമ്പത്തിക കൗൺസിൽ നിർദ്ദേശിച്ച 'വൺ ഫ്യൂച്ചർ' ഗ്രൂപ്പിന്റെ ആശയത്തിൽ ആഗോള നേതാക്കളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആശയത്തിന് കീഴിൽ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 'ഡിപിഐ' സംവിധാനം നടപ്പിലാക്കുന്നതിന് സാങ്കേതിക സഹകരണവും മതിയായ ഫണ്ടിംഗും ലഭ്യമാക്കും.  ഒരു 'ഡിപിഐ' സംവിധാനത്തിലൂടെ രാജ്യത്തിനകത്ത് വിശ്വാസ്യത നിലനിർത്തിക്കൊണ്ട് തന്നെ, അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് വിവരങ്ങൾ കൈമാറാമെന്ന നിർദേശം ഇന്ത്യ മുന്നോട്ടുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വികസിത സമ്പദ്‌വ്യവസ്ഥകളെ വികസിപ്പിക്കുന്നതിൽ 'ഡാറ്റ' ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എല്ലാ രാജ്യങ്ങൾക്കും അറിയാം. 

സാങ്കേതികവിദ്യയുടെ സഹായത്തോടെ, നിലവിലെ ഡിജിറ്റൽ വിടവ് നികത്താനാകും. അതുപോലെ, വളർച്ച വർധപ്പിക്കുകയും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം കൈവരിക്കുമെന്നും ഇന്ത്യ വിശ്വസിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന രീതിയിൽ 'ഡിപിഐ' ഫലപ്രദമായി ഉപയോഗിക്കാമെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 'ഡിപിപി' നടപ്പിലാക്കാമെന്നും  'ജി-20' രാജ്യങ്ങളിലെ ധനമന്ത്രിമാർ സമ്മതിച്ചു. കബാങ്കുമായി സഹകരിച്ച് യുണൈറ്റഡ് നേഷൻസ്  'ഡിപിഐ' ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ വർക്കിംഗ് ഗ്രൂപ്പിൽ വിദഗ്‌ധ പങ്കാളിയായി ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാവിയിൽ ഈ ആശയം യാഥാർത്ഥ്യമാക്കാൻ ഇന്ത്യക്ക് ഏറെ പരിശ്രമം ആവശ്യമായി വരും. ഡിപിഐ-യുടെ മുഴുവൻ ആശയവും 'ഡാറ്റ'യെ ചുറ്റിപ്പറ്റിയാണ്, ഇത് ഈ സിസ്റ്റത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്.  അംഗരാജ്യങ്ങളെ 'ഡാറ്റ' പങ്കിടാൻ സമ്മതിപ്പിക്കുന്നത് 'ജി-20 ഉച്ചകോടി പോലെയുള്ള ഒരു പരിപാടിയുടെ ഭാഗമായാണ്, എന്നാൽ ഈ രാജ്യങ്ങൾ 'ഡാറ്റ' പങ്കിടാൻ  ആരംഭിക്കുന്നത് ഒരു പ്രധാന ഭാഗമാണ്. ഈ നൂറ്റാണ്ടിൽ ഡാറ്റയ്ക്കുള്ള വലുതാണെന്ന് എല്ലാവർക്കും അറിയാം. ഇവിടെ, 'ഡാറ്റ' എന്ന ടേമിൽ സാമ്പത്തിക, വാണിജ്യ, സാങ്കേതിക, പ്രതിരോധ വിവരങ്ങൾ ഉൾപ്പെടുന്നുണ്ട്. അതിനാൽ സൈബർ സുരക്ഷ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ ഇത് നിരവധി പ്രശ്നങ്ങൾ ഉയർത്തും. അതുകൊണ്ടാണ് 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' വളരെ ഉത്തരവാദിത്തത്തോടെയും എല്ലാവരുടെയും പ്രയോജനത്തിനായി ഉപയോഗിക്കണമെന്ന് ഇന്ത്യ എപ്പോഴും നിർബന്ധിക്കുന്നത്.

Read more:  പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം, ചന്ദ്രയാൻ-3, ജി20 വിജയങ്ങൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനവും അതിലൂടെ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും വികാസവും ദില്ലി പ്രഖ്യാപനത്തിൽ പരാമർശിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖല വളരെ വിശാലമാണ്, നിരവധി മെച്ചപ്പെടുത്തലുകൾക്ക് ഇടമുണ്ട്, ഈ ഫീൽഡ് ഇപ്പോഴും അതിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ്. തീർച്ചയായും, കൃത്രിമ ബുദ്ധിയെ പൂർണ്ണമായും ആശ്രയിക്കുന്നത് ഉചിതമല്ല. ഭാഗ്യവശാൽ, ഇന്ത്യയിൽ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ പ്രവർത്തിക്കുന്ന സാങ്കേതിക വൈദഗ്ധ്യമുള്ള മനുഷ്യശക്തി ഏറെയുണ്ട്. ഈ കഴിവ് സ്വകാര്യമേഖലയിൽ മാത്രം ഒതുങ്ങുന്നതുമല്ല. 'ഡിപിഐ' മേഖലയിൽ ജി-20 രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് ഈ ആശയം വിജയിപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്. ഡിജിറ്റൽ മേഖലയിൽ വിശ്വസനീയമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള  ശ്രമങ്ങൾ ആഗോളതലത്തിൽ ഇന്ത്യ മുദ്ര പതിപ്പിക്കുന്നതിൽ പ്രധാനമാണ്.

എഴുത്ത്: അജയ് ലെലെ- ന്യൂ ദേഖിയിലെ മനോഹർ പരീക്കർ ഐഡിഎസ്എയുടെ കൺസൾട്ടന്റാണ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഉള്ളടക്കത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരം)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!