ടെലഗ്രാമിലേക്ക് രാഷ്ട്രതലവന്മാര്‍ ഒഴുകുന്നു; കാരണം ഇതോ.!

By Web Team  |  First Published Jan 14, 2021, 5:33 PM IST

വാട്ട്സ്ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തിനും മറ്റും ആളുകളെ ചേര്‍ക്കാന്‍ പരിധിയുണ്ടെങ്കില്‍ അത്തരം പരിമിതികള്‍ ഇല്ലാതെയാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. 


ന്യൂയോര്‍ക്ക്: സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമില്‍ കൂടുതല്‍ രാഷ്ട്രതലവന്മാരുടെ ഒഴുക്ക്. നേരത്തെ മറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വിലക്ക് ലഭിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ടെലഗ്രാമില്‍ ചാനല്‍ ആരംഭിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം രാഷ്ട്ര തലവന്മാര്‍ കൂടി സമീപ ദിവസങ്ങളില്‍ എല്ലാം തന്നെ ടെലഗ്രാം ചാനല്‍ ആരംഭിച്ചത്. ഒരു ചാനല്‍ ടെലഗ്രാമില്‍ പിന്തുടരാന്‍ പരിധിയില്ല എന്നത് തന്നെയാണ് രാഷ്ട്ര തലവന്മാര്‍ ഇതില്‍ അക്കൌണ്ട് തുടങ്ങാന്‍ കാരണം എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

വാട്ട്സ്ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തിനും മറ്റും ആളുകളെ ചേര്‍ക്കാന്‍ പരിധിയുണ്ടെങ്കില്‍ അത്തരം പരിമിതികള്‍ ഇല്ലാതെയാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍, ബ്രസീലിയന്‍ പ്രസിഡന്‍റ്,  മെക്സിക്കന്‍ പ്രസിഡന്‍റ്,  സിംഗപ്പൂര്‍ പ്രധാനമന്ത്രി, ഉക്രൈന്‍ പ്രസിഡന്‍റ്, ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ്, തായ്വാന്‍ പ്രസിഡന്‍റ്, ഏത്തോപ്യന്‍ പ്രധാനമന്ത്രി, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിങ്ങനെ നീളുന്നു ടെലഗ്രാമിലേക്ക് എത്തിയ ലോക നേതാക്കള്‍.

Latest Videos

undefined

ഇതിനൊപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ ടെലഗ്രാം ഉപയോക്താക്കളുടെ വർധനവിന് കാരണം ഇതാണെന്നും റിപ്പോർട്ടുകളുണ്ട്. ടെലഗ്രാം 50 കോടിയിലധികം ഉപയോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 2.5 കോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിൽ ചേർന്നുവെന്ന് കമ്പനി സിഇഒ പവൽ ദുരോവ് പറഞ്ഞു. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിലുള്ള അവ്യക്തത കാരണം ഉപയോക്താക്കൾ സിഗ്നലിലേക്കും ടെലഗ്രാമിലേക്കും കുടിയേറുന്നത് കൂടിയിട്ടുണ്ടെന്നാണ് സൈബര്‍ ലോകത്തെ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനുവരി ആദ്യ വാരത്തിൽ തന്നെ ടെലഗ്രാം പ്രതിമാസം 50 കോടി സജീവ ഉപയോക്താക്കളെ നേടിയിരുന്നു. ഇതിനുശേഷം ഇത് കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മാത്രം 2.5 കോടി പുതിയ ഉപയോക്താക്കൾ ടെലിഗ്രാമിൽ ചേർന്നുവെന്നാണ് കമ്പനി അവകാശവാദം. ഇതിൽ 38% ഏഷ്യയിൽ നിന്നും 27% യൂറോപ്പിൽ നിന്നും 21% ലാറ്റിൻ അമേരിക്കയിൽ നിന്നും 8% എംഇഎൻഎയിൽ നിന്നും വന്നു. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ്, ഓരോ ദിവസവും 1.5 ദശലക്ഷം പുതിയ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യുന്നുണ്ടെന്നും ദുരോവ് തന്റെ ടെലിഗ്രാം ചാനലിലൂടെ പറഞ്ഞു. അമേരിക്കയില്‍ ടെലഗ്രാം ഉപയോക്താക്കളുടെ എണ്ണം കുത്തനെ വര്‍‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്. അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു. 

click me!