സ്പാര്‍ക്ക് വരുന്നതോടെ ജിമെയിൽ സേവനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി തരംതിരിക്കാൻ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ന്യൂയോർക്ക്: ഐഒഎസില്‍ മാത്രം ലഭിച്ചിരുന്ന ഇ-മെയില്‍ അപ്ലിക്കേഷന്‍ സ്പാര്‍ക്ക് ആന്‍ഡ്രോയ്ഡില്‍ എത്തുന്നു. ഇന്‍ബോക്സ് ബൈ ജി-മെയില്‍ പിൻവലിച്ചതിന് പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് സ്പാര്‍ക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്. സ്മാര്‍ട്ട് നോട്ടിഫിക്കേഷൻ, സ്നൂസിംഗ്, റിമൈന്റർ, ക്വിക്ക് റിപ്ലൈ തുടങ്ങിയ ഫീച്ചറുകള്‍ സ്പാര്‍ക്കിൽ ലഭിക്കും.
ഐഒഎസ് പ്ലാറ്റ്ഫോമിൽ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു സ്പാര്‍ക്ക്. സ്പാര്‍ക്ക് വരുന്നതോടെ ജിമെയിൽ സേവനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി തരംതിരിക്കാൻ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.
പേഴ്സണൽ, വര്‍ക്ക്, ന്യൂസ് ലെറ്ററുകൾ എന്നിങ്ങനെ ഇമെയിലുകള്‍ തരംതിരിക്കാനുള്ള സൗകര്യം സ്പാർക്ക് നൽകുന്നുണ്ട്. അതേസമയം, ഐഒഎസില്‍ ലഭ്യമായ എല്ലാ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.