പോണ്‍സൈറ്റുകള്‍ കാട്ടി സൈബര്‍ ആക്രമണം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

By Web Team  |  First Published Aug 27, 2019, 3:41 PM IST

എന്നാല്‍ ഏറ്റവും ഗൗരവമായ വാര്‍ത്ത റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ്. 


ഒട്ടാവ: സൈബര്‍ ലോകം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് റഷ്യ. ഇപ്പോള്‍ ചില സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ പുതിയ മുന്നറിയിപ്പുമായി രംഗത്ത്. റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെയാണ് കാനഡയില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. ജനപ്രിയ ആപ്പുകളെപ്പോലെ, അല്ലെങ്കില്‍ സൈറ്റുകള്‍ പോലെ തോന്നിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടുന്നത്.

എന്നാല്‍ ഏറ്റവും ഗൗരവമായ വാര്‍ത്ത റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ്. സൈബര്‍ സുരക്ഷ സ്ഥാപനം ലുക്ക് ഔട്ട് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മോണോക്ക്ള്‍ എന്ന ടൂള്‍ ഉപയോഗിച്ചാണ് ഉപയോക്താവിനെ ഹാക്കര്‍മാര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. 

Latest Videos

undefined

പോണ്‍ഹബ്ബ് പോലുള്ള പ്രമുഖ പോണ്‍ സൈറ്റുകളുടെ മാതൃകയില്‍ ആന്‍ഡ്രയ്ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കും. ഇതിലൂടെ ഫോണില്‍ എത്തുന്ന ചാര പ്രോഗ്രാം വഴി അക്കൗണ്ട് പാസ്വേര്‍ഡ് മുതല്‍ ഫോണ്‍ വിളികള്‍ വരെ റെക്കോഡ് ചെയ്യാന്‍ സാധിക്കും. ഉപയോക്താവിന്‍റെ ഫോണില്‍ അയാള്‍ അറിയാതെ ഫോട്ടോയും, വീഡിയോയും എടുക്കാന്‍ സാധിക്കും. ഒപ്പം ഫോണിലെ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, സ്കൈപ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഈ ആപ്പിന് സാധിക്കുമത്രെ.

റഷ്യയിലെ സെന്‍പീറ്റേര്‍സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ സ്പെഷ്യല്‍ ടെക്നോളജി സെന്‍റര്‍ (എസ്.ടി.സി) ആണത്രെ ഈ ആപ്പ് കെണിക്ക് പിന്നില്‍ മോസ്കോയിലെ റഷ്യയുടെ കേന്ദ്ര ഇന്‍റലിജന്‍സ് സംവിധാനവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ആരോപണം. അമേരിക്കന്‍ പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന പേരില്‍ ആരോപണം നേരിടുന്ന ഏജന്‍സിയാണ് എസ്.ടി.സി.

click me!